ബാഴ്‌സലോണ ജീവിതം മതിയാക്കി പൗളീഞ്ഞോ.. ചേക്കേറുന്നത് തന്റെ പഴയ ക്ലബ്ബിലേക്ക്..
ഒരു സീസണിനു ശേഷം ബ്രസീലിയൻ സൂപ്പർ താരമായ പൗളീഞ്ഞോ ബാഴ്‌സലോണ വിട്ടു.ചൈനീസ് ലീഗിലെ തന്റെ പഴയ ക്ലബ്ബായ വാങ്സോ എവർഗ്രാൻഡെയിലേക്കാണ് ഇരുപത്തിയൊമ്പതുകാരനായ പൗളീഞ്ഞോ മടങ്ങുന്നത്.താരം ക്ലബ്ബ് വിടുന്ന കാര്യം ബാഴ്‌സലോണ ഒദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.കഴിഞ്ഞ സീസൺ ആദ്യം ഏകദേശം 35 മില്യൺ യൂറോയ്ക്ക് ബാഴ്‌സയിലെത്തിയ പൗളീഞ്ഞോ 49 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നേടി.കൂടാതെ ഒരു ലാ ലീഗാ,കോപ്പ ഡെൽ റേ എന്നീ കിരീടങ്ങളും സ്വന്തം പേരിലാക്കി.
"ഓരോ വർഷവും ചൈനീസ് സൂപ്പർ ലീഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ബാഴ്‌സയിലുള്ള പരിശീലനവും ലോകകപ്പിൽ ബ്രസീലിനു വേണ്ടി കളിച്ചതും ഏറെ പ്രയോജനപ്പെട്ടു.അതുകൊണ്ടുതന്നെ എനിക്ക് പഴയ ക്ലബ്ബിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയും അവർക്കുവേണ്ടി ഒരു ലീഗ് കപ്പ് എങ്കിലും എനിക്ക് നേടികൊടുക്കണം"പൗളീഞ്ഞോ പറഞ്ഞു.

ലിതുനിയൻ ക്ലബ്ബായ എഫ് സി വില്നീയസിനുവേണ്ടി കരിയർ ആരംഭിച്ച പൗളീഞ്ഞോ ഒരു ഓരോ സീസണിലും പല പല ക്ലബ്ബുകൾക്ക് വേണ്ടി പന്തു തട്ടി.2013 ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സപ്റിലെത്തിയെങ്കിലും അധികം അവസരങ്ങൾ ലഭിച്ചില്ല.തുടർന്ന് 2015 ൽ ചൈനീസ് ക്ലബ്ബായ വാങ്സോ എവർഗ്രാൻഡെയിലേക്ക് ചേക്കേറി. എവർഗ്രാൻഡെയ്ക്കുവേണ്ടി 73 മത്സരങ്ങൾ കളിച്ച പൗളീഞ്ഞോ 17 ഗോളുകളും നേടിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ ബ്രസീലിനുവേണ്ടി എല്ലാ മത്സരങ്ങളിലും കളിച്ച പൗളീഞ്ഞോ 2018 ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ ഗോളും സ്വന്തം പേരിലാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications