Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിന് തിരിച്ചടിയായി പോഗ്ബയുടെ പരിക്ക്; ഒക്ടോബറിലെ മത്സരങ്ങള്‍ നഷ്ടമാവും

ലണ്ടന്‍: മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി പോള്‍ പോഗ്ബയുടെ പരിക്ക്. കാലിന് പരിക്കേറ്റ താരത്തിന് ഒക്ടോബറിലെ മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് വിവരം. ചികിത്സയുടെ ഭാഗമായി പോഗ്ബ ഫ്രാന്‍സിലേക്ക് പോയതായുള്ള വിവരം സ്‌പോര്‍ട്‌സ് മെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പോഗ്ബ ദുബായിലേക്ക് പോയിരുന്നു.

ഇവിടെ റോപ്പ് ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ വലത് കാലില്‍ ബാന്റേജ് ഇട്ടിരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ലിവര്‍പൂളിനെതിരായ അഭിമാന പോരാട്ടത്തിനൊരുങ്ങുന്ന യുണൈറ്റഡിന് കടുത്ത തിരിച്ചടി നല്‍കുന്നതാണ് പോഗ്ബയുടെ പരിക്ക്. എന്തായാലും ഒരു മാസത്തെയെങ്കിലും വിശ്രമം അദ്ദേഹത്തിന് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയായി മോശം ഫോമിലായിരുന്നെങ്കിലും യുണൈറ്റഡിന്റെ മധ്യനിരയിലെ വജ്രായുധമാണ് പോഗ്ബ.

paul pogba

ഇതിനിടെ പോഗ്ബയെ സ്വന്തമാക്കാന്‍ യുവന്റസ് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിയോ മാന്‍സുക്കിച്ചിനെയും എംറി ക്യാനെയും നല്‍കി പോഗ്ബയെ സ്വന്തമാക്കാനാണ് യുവന്റസിന്റെ ശ്രമം. സീസണില്‍ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് പോഗ്ബയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും കൈമാറ്റം നടന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി യുവന്റസ് എത്തിയത്. മോശം പ്രകടനം പുറത്തെടുക്കുന്ന യുണൈറ്റഡ് വിടാന്‍ പോഗ്ബയ്ക്കും താല്‍പ്പര്യമുള്ളതായാണ് വിവരം.

Story first published: Saturday, October 12, 2019, 17:46 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+