വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുണൈറ്റഡിന് ആശ്വാസം; പോള്‍ പോഗ്ബ കാലിലെ പ്ലാസ്റ്റര്‍ അഴിച്ചു, തിരിച്ചുവരവ് ഉടന്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്‍കി പോള്‍ പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന പോഗ്ബ കാലിലെ പ്ലാസ്റ്റര്‍ അഴിച്ചെന്ന വാര്‍ത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. സീസണിന്റെ തുടക്കം മുതല്‍ പോഗ്ബയെ പരിക്ക് വേട്ടയാടിയിരുന്നു.

പരിക്ക് ഭേദമായി സീസണിന്റെ പകുതിയില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്ക് പിടികൂടുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹം പരിശീലനം ആരംഭിക്കുമെന്നാണ് വിവരം. പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത യുണൈറ്റഡ് കോച്ച് സോള്‍ഷെയറും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഠിന പരിശീലനം അനിവാര്യമാണെന്ന് സോള്‍ഷെയര്‍ പ്രതികരിച്ചു.

paulpogba

അലക്‌സീസ് സാഞ്ചസിനെ തിരികെ വേണം; ഇന്ററിനോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്അലക്‌സീസ് സാഞ്ചസിനെ തിരികെ വേണം; ഇന്ററിനോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 16ന് നടക്കുന്ന ചെല്‍സിക്കെതിരായ മത്സരത്തിലൂടെ പോഗ്ബ തിരിച്ചെത്തുമെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിന് വലിയ ആശ്വാസമാകും. 24 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. പോരാട്ടം മുറുകവെ മധ്യനിരയിലേക്ക് പോഗ്ബ തിരിച്ചെത്തിയാല്‍ യുണൈറ്റഡിനും പരിശീലകന്‍ സോള്‍ഷെയറിനും അത് വലിയ ആശ്വാസമാകും.

Story first published: Wednesday, January 29, 2020, 8:29 [IST]
Other articles published on Jan 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X