Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോഗ്ബ ഇനി യുണൈറ്റഡിലേക്കില്ല, സൂചന നല്‍കി ഏജന്റ്; ലക്ഷ്യം റയൽ?

ലണ്ടന്‍: പരിക്കേറ്റ് വിശ്രമത്തിലുള്ള ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയിലെ നിര്‍ണ്ണായക താരമായ പോഗ്ബ യുണൈറ്റഡ് വിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പോഗ്ബയുടെ ഏജന്റായ മിനോ റെയ്‌ലോയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. വലിയൊരു ക്ലബ്ബിലേക്ക് മാറേണ്ട സമയമായെന്നും പോഗ്ബ മികച്ച ഫുട്‌ബോളറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ വിവരമനുസരിച്ച് റയല്‍ മാഡ്രിഡും യുവന്റസും പോഗ്ബയുടെ പിന്നാലെയുണ്ട്. സിനദിന്‍ സിദാന്‍ റയലിന്റെ പരിശീലകനായി വീണ്ടും എത്തിയതുമുതല്‍ പോഗ്ബയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുണൈറ്റഡ് അന്ന് വലിയ ട്രാന്‍സ്ഫര്‍ തുക ആവശ്യപ്പെട്ടതിനാല്‍ ഈ കൈമാറ്റം നടന്നില്ല.

അന്ന് യുണൈറ്റഡ് വിടാന്‍ പോഗ്ബയും താല്‍പ്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ക്ലബ്ബ് വിടാന്‍ പോഗ്ബയ്ക്കും താല്‍പര്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഏജന്റിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. പോഗ്ബ കൂടുമാറിയാല്‍ യുണൈറ്റഡിനത് കടുത്ത തിരിച്ചടിയാവും. നിലവില്‍ 45 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. സീസണില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. എന്നാല്‍ പോഗ്ബ ക്ലബ്ബിലേക്ക് മടങ്ങിയെത്താതിരുന്നാല്‍ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിയും. പോഗ്ബയെ വില്‍ക്കാന്‍ യുണൈറ്റഡ് സമ്മതിച്ചുവെന്ന തരത്തിലും വാര്‍ത്തകളുണ്ട്. 27കാരനായ പോഗ്ബ 2016ല്‍ യുവന്റസില്‍ നിന്നാണ് യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനൊപ്പം 100ലധികം മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാല്‍ ലീഗ് കിരീടം അടുത്തെങ്ങും സ്വന്തമാക്കാന്‍ യുണൈറ്റഡിന് സാധിക്കാത്തതിനാല്‍ പോഗ്ബയ്ക്ക് നിരാശയുണ്ടെന്നും അതിനാലാണ് ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്നുമാണ് വിവരം.

paul-pogba

പോഗ്ബ യുണൈറ്റഡ് വിട്ടാല്‍ റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് സാധ്യത കൂടുതല്‍.മധ്യനിരയില്‍ മികച്ചൊരു താരത്തിന്റെ അഭാവം റയലിലുണ്ട്. റയല്‍ കോച്ചും മുന്‍ ഫ്രഞ്ച് നായകനുമായ സിദാനുമായി മികച്ച ബന്ധമാണ് പോഗ്ബയ്ക്കുള്ളത്. സിദാന് കീഴില്‍ കളിക്കുകയെന്നത് ഭാഗ്യമുള്ള കാര്യമാണെന്ന് നേരത്തെ പോഗ്ബ പ്രതികരിച്ചു. എന്നാല്‍ പോഗ്ബയുടെ മുന്‍ ക്ലബ്ബായ യുവന്റസും താരത്തിന്റെ പിന്നാലെയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസ് നിരയിലേക്ക് പോഗബകൂടിയെത്തിയാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം അനായാസം എത്തിപ്പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുവന്റസ് മാനേജ്‌മെന്റ്. നേരത്തെ 2012 മുതല്‍ 2016വരെ പോഗ്ബ യുവന്റസിനുവേണ്ടി കളിച്ചിട്ടുണ്ട്. 124 മത്സരങ്ങളില്‍ നിന്ന് 28 ഗോളും അദ്ദേഹം നേടി. ക്ലബ്ബിനൊപ്പം നാല് സീരി എ കിരീടവും രണ്ട് കോപ്പ് ഇറ്റാലിയയും പോഗ്ബ സ്വന്തമാക്കിയിട്ടുണ്ട്. 2013 മുതല്‍ ഫ്രാന്‍സിനുവേണ്ടി കളിക്കുന്ന അദ്ദേഹം 69 മത്സരങ്ങളില്‍ നിന്ന് 10 ഗോളും നേടിയിട്ടുണ്ട്.

Story first published: Thursday, March 19, 2020, 18:21 [IST]
Other articles published on Mar 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+