സിദാന്‍ പണി തുടരുന്നു, പോഗ്ബ യുണൈറ്റഡ് വിട്ട് റയലിലേക്ക് ? റയല്‍ സ്വപ്‌നമെന്ന് താരം
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡറാണ് ഫ്രഞ്ച് താരം പോള്‍ പോഗ്ബ. റഷ്യന്‍ ലോകകപ്പിലെ ഫ്രാന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പോഗ്ബക്ക് പക്ഷേ ജോസ് മൗറീഞ്ഞോയുടെ കീഴില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരും തമ്മിലുള്ള വാക് പോര് യുണൈറ്റഡിനെ ബാധിച്ചതോടെ മൗറീഞ്ഞോയുടെ യുണൈറ്റഡിലെ പരിശീലകസ്ഥാനം തെറിച്ചു. പകരമെത്തിയ ഒലെ ഗണ്ണര്‍ സോള്‍ഷെയറിന്റെ കീഴില്‍ പഴയ ഫോമിലേക്കെത്തിയ പോഗ്ബ അടുത്തിടെയെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
സോള്‍ഷെയര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിലേക്ക് ഉയര്‍ന്നതിന് പിന്നില്‍ പോഗ്ബയുടെ കളിമികവ് വിസ്മരിക്കാനാവില്ല. സോള്‍ഷെയറിന്റെ ടീം തന്ത്രങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമാണ് പോഗ്ബയ്ക്കുണ്ടായിരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ അവരുടെ മടയില്‍ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത യുണൈറ്റഡ് വലിയ പ്രതീക്ഷകളോടെയാണ് ഇനിയുള്ള മത്സരങ്ങളെ കാണുന്നത്. എന്നാല്‍ യുണൈറ്റഡ് ആരാധകരെ ആശങ്കയിലാഴ്ത്തി കൂടുമാറല്‍ സൂചന നല്‍കിയിരിക്കുകയാണ് പോഗ്ബ. നേരത്തെ തന്നെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പോഗ്ബ തന്നെ ഇതിനെക്കുറിച്ച് മനസ്സ് തുറന്നതാണ് യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചത്.

ചേക്കേറുന്നത് റയലിലേക്ക്
സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തിയതോടെ വലിയ കൈമാറ്റങ്ങളാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നികത്താന്‍ സൂപ്പര്‍ താരങ്ങളെ സിദാന്‍ തിരയുമ്പോള്‍ പല പ്രമുഖ ക്ലബ്ബുകളും ആശങ്കയിലാണ്. ഫ്രാന്‍സിന്റെ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന സിദാന് നേരത്തെ തന്നെ പോഗ്ബയെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. അന്നത് നടന്നില്ലെങ്കിലും മടങ്ങിവരവില്‍ രണ്ടും കല്‍പ്പിച്ചാണ് സിദാന്. സിദാന് കീഴില്‍ കളിക്കുന്നത് ഏതു താരത്തിന്റെയും സ്വപ്‌നമാണെന്നും റയല്‍ മാഡ്രിഡ് ആരെയും മോഹിപ്പിക്കുന്ന ക്ലബ്ബാണെന്നും പോഗ്ബ പറഞ്ഞു. എന്നാല്‍ യുണൈറ്റഡില്‍ സംതൃപ്തനാണെന്നും ഉടനെ ക്ലബ്ബ് വിടില്ലെന്നും പോഗ്ബ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പോഗ്ബ ടീം മാറുമെന്ന സൂചനകളാണ് സ്പാനിഷ് മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്നത്.

യുണൈറ്റഡിലെ വിശ്വസ്തന്‍
മദ്ധ്യനിരയിലെ വിശ്വസ്തനായ പോഗ്ബ 2016ല്‍ യുവന്റസില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനുവേണ്ടി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 22 തവണ വലകുലുക്കി. പോഗ്ബ കളിച്ച 53 മത്സരങ്ങളും യുണൈറ്റഡ് ജയിച്ചപ്പോള്‍ തോറ്റത് വെറും 11 മത്സരങ്ങള്‍. പോഗ്ബ ഇപ്പോള്‍ ക്ലബ്ബുവിട്ടാല്‍ യുണൈറ്റഡിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

ആരാധക വോട്ടെടുപ്പില്‍ എംബാപ്പെ
റയല്‍ മാഡ്രിഡിന്റെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഏതു താരം ടീമിലെത്തണമെന്നത് സംബന്ധിച്ച് സ്പാനിഷ് ന്യൂസ് ഔട്ട്‌ലെറ്റായ മാര്‍ക്ക നടത്തിയ വോട്ടെടുപ്പില്‍ പി.എസ്.ജിയുടെ കെയ്‌ലിയന്‍ എംബാപ്പയാണ് ഒന്നാമതെത്തിയത്. 2 ലക്ഷം ആളുകള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 79 ശതമാനം ആരാധകരും എംബാപ്പയ്ക്ക് അനുകൂലമെത്തണമെന്നാണ് അഭിപ്രായപ്പെട്ടത്. പോഗ്ബയ്ക്ക് 38 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ നെയ്മര്‍ ടീമിലെത്തണമെന്ന് മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് ആവശ്യപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications