നൈസിന് തന്ത്രങ്ങളൊരുക്കാന്‍ മുന്‍ ആഴ്‌സനല്‍ ക്യാപ്റ്റനെത്തുന്നു
പാരിസ്: മുന്‍ ആഴ്‌സനല്‍ ക്യാപ്റ്റന്‍ പാട്രിക് വിയെറയെ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ ഒജിസി നൈസ് പുതിയ പരിശീലകനായി നിയമിച്ചു. നൈസ് പരിശീലകനായിരുന്ന ലൂസിയെന്‍ ഫവ്‌റെയ്ക്കു പകരക്കാരനായാണ് അദ്ദേഹത്തിന്റെ നിയമനം. അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് മുന്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡറായ വിയെറ നൈസിലെത്തുന്നത്.

2013ല്‍ മാഞ്ചസ്റ്റര്‍ സിറ്റി റിസര്‍വ്‌സ് ടീമിലൂടെ പരിശീലക കുപ്പായമണിഞ്ഞ 41 കാരനായ വിയെറ 2016 മുതല്‍ 2018 വരെയാണ് ന്യൂയോര്‍ക്ക് സിറ്റിക്ക് തന്ത്രങ്ങളൊരുക്കിയത്. ആഴ്‌സനലിനു പുറമേ എസി മിലാന്‍, യുവന്റസ്, ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കു വേണ്ടിയും വിയെറ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ നൈസിന് യൂറോപ്പ ലീഗ് യോഗ്യതാ നഷ്ടമായിരുന്നു.
Story first published: Tuesday, June 12, 2018, 16:26 [IST]
Other articles published on Jun 12, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications