Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് കപ്പിലും ഫൈനലില്‍; സീസണിലെ നാലാം കിരീടത്തിനരികെ പിഎസ്ജി

പാരിസ്: ഫ്രാന്‍സില്‍ അതികായന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) ജൈത്രയാത്ര തുടരുന്നു. ഫ്രഞ്ച് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച പിഎസ്ജി ഇതോടെ സീസണിലെ നാലാം കിരീടത്തിനരികിലെത്തി. പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ അഭാവമൊന്നും ഫ്രാന്‍സിലെ കിരീടവേട്ട തുടരുന്നതില്‍ പിഎസ്ജിക്ക് വെല്ലുവിളിയെ ആയിട്ടില്ല.

ഫ്രഞ്ച് കപ്പിലെ രണ്ടാം സെമി ഫൈനലില്‍ കെയ്‌നിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കെയ്‌നിന്റെ ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. ഇരട്ട ഗോള്‍ നേടിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബപ്പെയാണ് പിഎസ്ജിയുടെ ഹീറോ. മല്‍സരത്തിലെ 25, 81 മിനിറ്റുകളിലാണ് എംബപ്പെ പിഎസ്ജിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ഇഞ്ചുറിടൈമില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ക്രിസ്‌റ്റോഫര്‍ കുന്‍കു പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

psg

ഇസ്മായേല്‍ ഡിയോമന്‍ഡെയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ കെയ്‌നിന്റെ ആശ്വാസ ഗോള്‍ മടക്കിയത്. 43ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. 90ാം മിനിറ്റില്‍ ഡിയോമന്‍ഡെയ്ക്ക് ചുവപ്പുകാര്‍ഡ് കണ്ട് മല്‍സരം പൂര്‍ത്തിയാവുന്നതിന് മുമ്പ് കളംവിടേണ്ടിവന്നു. മല്‍സരത്തില്‍ കെയ്‌നിനെതിരേ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും എംബപ്പെയുടെ ഗോളിന് ചുക്കാന്‍ പിടിച്ചത് ഉറുഗ്വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയായിരുന്നു.

ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലെസ് ഹെര്‍ബിയേഴ്‌സാണ് പിഎസ്ജിയുടെ എതിരാളി. മെയ് എട്ടിനാണ് കിരീടപ്പോരാട്ടം. നേരത്തെ, ആദ്യ സെമി ഫൈനലില്‍ എഫ്‌സി ഷാംബ്‌ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹെര്‍ബിയേഴ്‌സ് ജര്‍മന്‍ കപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം കൂടിയാണ് പിഎസ്ജി ലക്ഷ്യംവയ്ക്കുന്നത്. 2015, 2016, 2017 സീസണുകളിലും ഫ്രഞ്ച് കപ്പില്‍ 11 തവണ ചാംപ്യന്‍മാരായി റെക്കോഡിട്ട പിഎസ്ജിക്ക് തന്നെയായിരുന്നു കിരീടം. ഈ സീസണില്‍ ഇതുവരെ മൂന്ന് കിരീടങ്ങള്‍ പിഎസ്ജിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ലീഗില്‍ കിരീടം ഉറപ്പിച്ച പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പിലും ഫ്രാന്‍സ് സൂപ്പര്‍ കപ്പിലും നേരത്തെ ജേതാക്കളായിരുന്നു.

Story first published: Thursday, April 19, 2018, 16:13 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+