റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പരാഗ്വെയെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ സമനിലയില്‍ തളച്ചപ്പോള്‍ യുറുഗ്വായ് ഇക്വഡോറിനെ ഗോളില്‍ മുക്കി. ഗ്രൂപ്പ് ബി യിലെ ഒരു മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു ഖത്തര്‍ ഗംഭീരമായി തിരിച്ചുവന്നത്. അതേസമയം, ഇക്വഡോറിനെതിരെ യുറുഗ്വായ് മികവുകാട്ടി.
മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ പരാഗ്വായ് കളിയില്‍ മുന്നിലെത്തിയിരുന്നു. പെനാല്‍റ്റിയിലൂടെ ഒസ്കാര്‍ കാര്‍ഡോസോ ആണ് ഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് നേടിയ ഗോളിലൂടെ ടീം ലീഡ് ഉയര്‍ത്തി. എന്നാല്‍, 68-ാം മിനിറ്റില്‍ അല്‍മോസ് അലിയിലൂടെ ഖത്തര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം ഗോളിനായി സമ്മര്‍ദ്ദം തുടരവെ 77-ാം മിനിറ്റില്‍ യുവാന്‍ റോഡ്രിഗോ റോജാസിന്റെ സെല്‍ഫ് ഗോള്‍ ഖത്തറിന് സമനില സമ്മാനിക്കുകയും ചെയ്തു.
ലോകകപ്പ്: കോലീ, ഇത് വേണമായിരുന്നോ? ഔട്ടാവാതെ സ്വയം ഔട്ടായി ഇന്ത്യന്‍ നായകന്... പുതിയ വിവാദം
കിരീടപ്രതീക്ഷയുമായി എത്തിയ യുറുഗ്വായ് ഗ്രൂപ്പ് സിയില്‍ ഗംഭീരമായ തുടക്കമാണ് കുറിച്ചത്. നിക്കൊളാസ് ലൊഡെയ്റോ(6), എഡിസന് കവാനി(33), ലൂയിസ് സുവാരസ്(44) എന്നിവര്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ അര്‍ട്ടുറോ മിന(78)യുടെ സെല്‍ഫ് ഗോളും ഇക്വഡോര്‍ വലയിലെത്തി. ജോസ് ക്വിന്റീരിയോസ് 24-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ഇക്വഡോറിന് തിരിച്ചടിയായത്.