ഓസിലിനെ എന്തുകൊണ്ട് ടീമില്‍ നിന്ന് തഴഞ്ഞു? വെളിപ്പെടുത്തലുമായി ഉനായ് എമറി
ലണ്ടന്‍: ആഴ്‌സണലിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ടീമിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറന്ന് ഉനായ് എമറി. ആഴ്‌സണലിലെ താരങ്ങള്‍ക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് എമറി പറയുന്നത്. ബിബിസി സ്‌പോട്ട് നല്‍കിയ അഭിമുഖത്തിലാണ് എമറിയുടെ വെളിപ്പെടുത്തല്‍. കടുത്ത സമ്മര്‍ദത്തിലാണ് ആഴ്‌സണലിലെത്തുന്നത്.
മോശം ഫോമിലുള്ള ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. ഓരോ കാര്യങ്ങളായി ചെയ്ത് ചെയ്ത് വേണം ടീമിനെ വികസിപ്പിച്ചെടുക്കാന്‍.ഇതിനുള്ള അവസരം സത്യത്തില്‍ ആഴ്‌സണലില്‍ ലഭിച്ചില്ല. മെസ്യൂട്ട് ഓസിലുമായി എനിക്ക് ശത്രുതയില്ല. എപ്പോഴും അദ്ദേഹത്തിനായി ടീമില്‍ ഒരു അവസരം ഒഴിഞ്ഞ് കിടന്നിരുന്നു. ടീമിലെ സുപ്രധാന താരമായിരുന്നു അദ്ദേഹം.എന്നാല്‍ ടീമിന്റെ പദ്ധതിക്കനുസരിച്ച് ഉയര്‍ന്നുവരാന്‍ ഓസിലിന് സാധിച്ചില്ല. പ്രതിഭയുണ്ടെങ്കില്‍ അവസരത്തിനൊത്ത് അത് ഉപയോഗപ്പെടുത്തണം. അല്ലാതെ കാര്യമില്ല-എമറി പറഞ്ഞു.

അതേ സമയം എമറിയുടെ വാദങ്ങളെ തള്ളുന്ന വെളിപ്പെടുത്തലാണ് ആഴ്‌സണല്‍ ചീഫ് റൗള്‍ സനില്‍ഹി നടത്തിയിരിക്കുന്നത്. ഓസില്‍ ടീമില്‍ സ്ഥാനംപിടിക്കാന്‍ കഠിനമായി പ്രയത്‌നിച്ചെങ്കിലും എമറി അതിന് അനുവദിച്ചില്ല. തുടര്‍ച്ചയായി ഏഴ് മത്സരം തോറ്റപ്പോള്‍ പോലും എമറി ഓസിലിനെ പരിഗണിച്ചില്ലെന്നും റൗള്‍ കുറ്റപ്പെടുത്തി. എമറിക്ക് പകരക്കാരനായി മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മിക്കല്‍ ആര്‍ട്ടിട്ടയെ ആഴ്‌സണല്‍ നിയമിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications