വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഓസിലിന്റെ കരിയര്‍ നേരത്തേ കഴിഞ്ഞതാണ് !! ജര്‍മനിക്കു നഷ്ടമില്ല... തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍

വംശീയാധിക്ഷേപം നേരിട്ടതിനെ തുടര്‍ന്നാണ് 29ാം വയസ്സില്‍ ഓസില്‍ കളി മതിയാക്കിയത്

ഓസിൽ പോയത് ജർമനിക്ക് നഷ്ടമല്ല! | Oneindia Malayalam

ബെര്‍ലിന്‍: ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ചു കൊണ്ടാണ് ജര്‍മനിയുടെ സൂപ്പര്‍ താരം മെസൂദ് ഓസില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും വംശീയാധിക്ഷേപവും അപമാനവും നേരിട്ടതിനെ തുടര്‍ന്നാണ് താന്‍ കളി നിര്‍ത്തുന്നതെന്നും ഫെഡറേഷന് അയച്ച കത്തില്‍ ഓസില്‍ വ്യക്തമാക്കിയിരുന്നു.

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ഓസിലിനെ പിന്തുണയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഓസില്‍ വിരമിച്ചതു കൊണ്ട് ജര്‍മനിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് പറഞ്ഞത്. ഇപ്പോഴിതാ സമാനമായ പ്രതികരണവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലോതര്‍ മത്തേവൂസും രംഗത്തെത്തിയിരിക്കുകയാണ്.

കരിയര്‍ അവസാനിച്ചു കഴിഞ്ഞു

വിരമിച്ചില്ലെങ്കിലും ഓസിലിന്റെ അന്താരാഷ്ട്രകരിയര്‍ ഇതിനകം തന്നെ അവസാനിച്ചു കഴിഞ്ഞതാണെന്ന് മത്തേവൂസ് ചൂണ്ടിക്കാട്ടി. മോശം ഫോമിന്റെ പേരില്‍ അദ്ദേഹം ടീമിന് പുറത്തു പോവാനുള്ള സാധ്യതയാണ് മുന്നിലുണ്ടായിരുന്നത്. ഇതിനു കാത്തുനില്‍ക്കാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഓസിലിന്റെ അഭാവം ഭാവിയില്‍ ജര്‍മനിയെ ബാധിക്കില്ലെന്നും മത്തേവൂസ് വിശദമാക്കി.

 ഫുട്‌ബോളും രാഷ്ട്രീയവും രണ്ടാണ്

ഫുട്‌ബോളും രാഷ്ട്രീയവും രണ്ടാണ്

ഫുട്‌ബോളിനെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും രണ്ടും രണ്ടാണന്നും മത്തേവൂസ് അഭിപ്രായപ്പെട്ടു. മുമ്പുള്ള വര്‍ഷങ്ങളില്‍ ജര്‍മനിക്കു വേണ്ടി മികച്ച പ്രകടനമാണ് ഓസില്‍ കാഴ്ചവച്ചത്. എന്നാല്‍ 2014ലെ ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ നടത്തിയതു പോലെയുള്ള പ്രകടനം കഴിഞ്ഞ ഒന്നര വര്‍ഷമായി താരത്തിനു കാഴ്ചവയ്ക്കാനായിട്ടില്ലെന്നും മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

എര്‍ദോഗനൊപ്പമുള്ള ചിത്രം

തുര്‍ക്കിയില്‍ വേരുകളുള്ള ഓസില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി ലണ്ടനില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ജഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായ ശേഷം ഓസിലിന്റെ ഈ കൂടിക്കാഴ്ചയും വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ താന്‍ ഈ സംഭവത്തെയോ ചിത്രത്തേയോ ഒന്നും അത്ര വലിയ കാര്യമാക്കുന്നില്ലെന്ന് മത്തേവൂസ് പറഞ്ഞു. ഓസിലെന്ന ഫുട്‌ബോളറെ മാത്രമേ അദ്ദേഹത്തില്‍ കാണുന്നുള്ളൂവെന്നും ഇതിഹാസം വ്യക്തമാക്കി.

 നിരവധി മികച്ച കളിക്കാരുണ്ട്

നിരവധി മികച്ച കളിക്കാരുണ്ട്

ഓസില്‍ വിരമിച്ചത് ജര്‍മന്‍ ദേശീയ ടീമിന് തിരിച്ചടിയൊന്നും ആവില്ലെന്ന് 1990ല്‍ ജര്‍മനിക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മത്തേവൂസ് പറഞ്ഞു. നിരവധി മികച്ച കളിക്കാര്‍ ജര്‍മനിക്കുണ്ട്. മുതിര്‍ന്ന താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുരയാതെ വരുമ്പോള്‍ അവര്‍ക്കു പകരം കൡക്കാന്‍ മിടുക്കുള്ള യുവ താങ്ങള്‍ ടീമിനു പുറത്തുണ്ട്. 2014ലെ ലോകകപ്പ് വിജയം പോലെ ഇനിയും ഇതുപോലെയുള്ള നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ പുതുതലമുറയിലെ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും മത്തേവൂസ് സൂചിപ്പിച്ചു.

ഓസില്‍ മാത്രല്ല കാരണം

ഓസില്‍ മാത്രല്ല കാരണം

റഷ്യന്‍ ലോകകപ്പില്‍ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും ജര്‍മനി തോല്‍ക്കാനുള്ള മുഖ്യ കാരണക്കാരന്‍ ഓസില്‍ അല്ല, ടീമിലെ മറ്റു താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. എന്നാല്‍ തോറ്റ ടീമില്‍ ഓസില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നതില്‍ അപാകതയില്ലെന്നും മത്തേവൂസ് വിലയിരുത്തി.
മുമ്പെല്ലാം ഒരു നായകനെപ്പോലെയാണ് ജര്‍മനിക്കായി ഓസില്‍ കളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹത്തിന് ഈ മിടുക്ക് നഷ്ടമായിരിക്കുന്നു. ഓസില്‍ ജര്‍മന്‍ ടീമിനെ സഹായിച്ചോ ഇല്ലെയോ എന്നതു മാത്രമാണ് താന്‍ വിഷയമാക്കുന്നതെന്നും മറ്റൊന്നിനെക്കുറിച്ചും ഗൗനിക്കുന്നില്ലെന്നും മത്തേവൂസ് ചൂണ്ടിക്കാട്ടി.

ഇത്തവണ സഞ്ജുവിന് മുന്നില്‍ യോ യോ തോറ്റു... വീണ്ടും ഇന്ത്യന്‍ ടീമില്‍, ബേസിലിനും അഭിമാനനിമിഷം ഇത്തവണ സഞ്ജുവിന് മുന്നില്‍ യോ യോ തോറ്റു... വീണ്ടും ഇന്ത്യന്‍ ടീമില്‍, ബേസിലിനും അഭിമാനനിമിഷം

Story first published: Tuesday, July 24, 2018, 11:25 [IST]
Other articles published on Jul 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X