വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഒമാനെതിരെ ഇന്ന് ജയിച്ചേ തീരൂ; പോരാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ

India vs Oman, FIFA World Cup Qualifier , match preview | Oneindia Malayalam

മസ്‌കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയന്റുമാത്രമുള്ള ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉണ്ടാകണമെങ്കില്‍ ജയം അനിവാര്യമാണ്. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ സുല്‍ത്താന്‍ ഖബൂസ് സ്‌പോര്‍ട്‌സ് കോംപ്ലെസ്‌കില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.

ഒമാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ 2-1ന് തോറ്റിരുന്നു. ജയം ഉറപ്പിച്ചിരുന്ന ഇന്ത്യയെ അവസാന മിനിറ്റുകളില്‍ നേടിയ ഗോളിന് ഒമാന്‍ മറികടക്കുകയായിരുന്നു. ഇതിനുശേഷം നടന്ന മൂന്ന് കളികിലും ഇന്ത്യയ്ക്ക് സമനിലയാണ് ഫലം. ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഇന്ത്യയ്ക്ക് മുന്നിലെത്താന്‍ ജയം അനിവാര്യമാണ്. കരുത്തരായ ഒമാനെതിരെ ഇന്ത്യയ്ക്ക് അതിന് കഴിയുമെന്നാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെയും സംഘത്തിന്റേയും പ്രതീക്ഷ.

india

<strong>ഞെട്ടിത്തരിച്ച് കെകെആര്‍... ഒഴിവാക്കിയ ലിന്നിന് ടി10 റെക്കോര്‍ഡ്, 30 പന്തില്‍ 91!! വീഡിയോ</strong>ഞെട്ടിത്തരിച്ച് കെകെആര്‍... ഒഴിവാക്കിയ ലിന്നിന് ടി10 റെക്കോര്‍ഡ്, 30 പന്തില്‍ 91!! വീഡിയോ

സന്ദേശ് ജിങ്കന്റെ അഭാവം പ്രതിരോധക്കോട്ടയില്‍ വിള്ളലുണ്ടാക്കിയത് ഇന്ത്യയ്ക്ക് തലവേദനയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഒന്നിലധികം മാറ്റങ്ങള്‍ വരുത്താന്‍ സ്റ്റിമാച്ച് നിര്‍ബന്ധിതനായേക്കാം. മലയാളി പ്രതിരോധക്കാരന്‍ അനസ് എടത്തൊടിക ആദ്യ ഇലവനില്‍ എത്തും. സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ് തുടങ്ങിവരാകും ആക്രമണത്തിന് നിയോഗിക്കപ്പെടുക. പ്രതിരോധവും മധ്യനിരയും കൂടുതല്‍ മികവുകാട്ടിയാല്‍ മാത്രമേ ഒമാനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുകയുള്ളൂ.

Story first published: Tuesday, November 19, 2019, 11:05 [IST]
Other articles published on Nov 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X