വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനി സോള്‍ഷേറു‍ടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്... മുന്‍ സൂപ്പര്‍ താരത്തെ സ്ഥിരം കോച്ചായി നിയമിച്ചു

മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്

By Manu

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിരം കോച്ചായി ഒലെ ഗണ്ണാര്‍ സോള്‍ഷേറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തെ കരാറാണ് ക്ലബ്ബുമായി അദ്ദേഹം ഒപ്പുവച്ചത്. ടീമിന്റെ താല്‍ക്കാലിക പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജോസ് മൊറീഞ്ഞോ പുറത്താക്കപ്പെട്ട ശേഷം സീസണ്‍ കഴിയുന്നതു വരെ താല്‍ക്കാലിക കോച്ചായി സോള്‍ഷേറിനെ ചുമതലയേല്‍പ്പിച്ചത്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകള്‍പ്പുറത്തെ പ്രകടനമാണ് അദ്ദേഹത്തിനു കീഴില്‍ ടീം കാഴ്ചവച്ചത്. വിജയങ്ങള്‍ ശീലമാക്കിയ സോള്‍ഷേര്‍ ടീമിനെ തങ്ങളുടെ പഴയ അറ്റാക്കിങ് ശൈലിയിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു.

solskjaer

46 കാരനായ സോള്‍ഷേറിനു കീഴില്‍ 19 മല്‍സരങ്ങളിലാണ് റെഡ് ഡെവിള്‍സ് കളിച്ചത്. ഇവയില്‍ 14ലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഗ്ലാമര്‍ ടീമായ പിഎസ്ജിക്കെതിരേ പ്രീക്വാര്‍ട്ടറില്‍ നേടിയ ജയമായിരുന്നു ഇവയില്‍ ഏറ്റവും മികച്ചത്. ആദ്യപാദത്തില്‍ 0-2നു തോറ്റ യുനൈറ്റഡ് ഫ്രാന്‍സില്‍ നടന്ന രണ്ടാംപാദത്തില്‍ 3-1ന്റെ അവിസ്മരണീയ ജയവുമായി ക്വാര്‍ട്ടറിലേക്കു മുന്നേറുകയായിരുന്നു.

ക്യാപ്റ്റനൊക്കെ ദേശീയ ടീമിന്, ഇത് ഐപിഎല്‍... ഇവര്‍ ടീമില്‍പ്പോലുമില്ല!! കാരണങ്ങള്‍ പലത്ക്യാപ്റ്റനൊക്കെ ദേശീയ ടീമിന്, ഇത് ഐപിഎല്‍... ഇവര്‍ ടീമില്‍പ്പോലുമില്ല!! കാരണങ്ങള്‍ പലത്

യുനൈറ്റഡിലെത്തിയ ആദ്യ ദിവസം മുതല്‍ സ്വന്തം വീട്ടിലെത്തിയ അനുഭവമായിരുന്നു തനിക്കെന്ന് പുതിയ കോച്ചായി നിയമിതനായ ശേഷം സോള്‍ഷേര്‍ പ്രതികരിച്ചു. യുനൈറ്റഡ് തനിക്കു വളരെ സ്‌പെഷ്യലായ ക്ലബ്ബാണ്. യുനൈറ്റഡ് താരമായിരുന്നുവെന്നത് വലിയ അഭിമാനമാണ് നല്‍കിയത്. ഇപ്പോള്‍ ടീമിനെ പരിശീലിപ്പിക്കാനും ഭാഗ്യം ലഭിച്ചിരിക്കുന്നു. സ്വപ്‌നം കണ്ട ജോലിയാണ് ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്. ആരാധകര്‍ അര്‍ഹിക്കുന്ന വലിയ നേട്ടങ്ങള്‍ ടീമിനു നേടിക്കൊടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, March 28, 2019, 15:53 [IST]
Other articles published on Mar 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X