ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായി, ഫൈനലിന് മുംബൈ വേദി
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് നവംബര്‍ രണ്ടിന് തുടക്കമാവുന്നത്. ഫൈനല്‍ നവംബര്‍ 21ന് നവി മുംബൈയില്‍ നടക്കും. ആദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്. 2008ല്‍ ആരംഭിച്ച അണ്ടര്‍ 17 വനിതാ ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്മാര്‍. രണ്ട് തവണ കിരീടം നേടിയ നോര്‍ത്ത് കൊറിയയാണ് ശക്തര്‍. ദക്ഷിണ കൊറിയയും, ഫ്രാന്‍സും, ജപ്പാനും ഓരോ തവണ വീതം കിരീടം നേടിയിട്ടുണ്ട്.
16 ടീമുകള്‍ ഇന്ത്യയിലെ അഞ്ച് വേദികളിലായാണ് മത്സരിക്കുന്നത്. അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ എന്നീ സ്‌റ്റേഡിയങ്ങളിലാവും മത്സരം നടക്കുക. 32 മത്സരങ്ങള്‍ക്ക് ശേഷമാവും വിശ്വവിജയി ആരെന്ന് തീരുമാനിക്കുക. മറ്റൊരു ഫിഫ ടൂര്‍ണമെന്റ് നടത്താന്‍ ഇന്ത്യ തയ്യാറാണ്. ലോകകപ്പ് വലിയ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

നമ്മുടെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം ആദ്യമായി ഫിഫാ ലോകകപ്പിനിറങ്ങുന്നു-കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവടങ്ങിലാവും ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 12,13 തീയ്യതികളിലാവും സെമി ഫൈനല്‍ നടക്കുക. കിക്ക് ഓഫ് ദി ഡ്രീം എന്ന് പേരിട്ടിരിക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക പ്രീ വീഡിയോ ഫിഫ പുറത്തുവിട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications