Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗൂഗിള്‍ സെര്‍ച്ചില്‍ കോവിഡിനെയും മറികടന്ന് മെസ്സി; കൂടുമാറ്റ വാര്‍ത്തകള്‍ ലോകം ചര്‍ച്ച ചെയ്യുന്നു

ബാഴ്‌സലോണ: കുറച്ചു ദിവസങ്ങളായി ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയില്‍ നിന്നുള്ള കൂടുമാറ്റം. മെസ്സി ബാഴ്‌സ വിടുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിന് ലോകത്തില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹം പുറത്തുവന്നതിന് പിന്നാലെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളവിട്ടുകൊണ്ടിരിക്കുന്ന കോവിഡിന്റെ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ മെസ്സിയുടെ വാര്‍ത്തകളാണ് ആരാധകര്‍ തിരഞ്ഞതെന്നതാണ് കൗതുകം. കോവിഡ് തുടങ്ങിയതുമുതല്‍ അടുത്തിടെവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കോവിഡിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു.

messi

എന്നാല്‍ കോവിഡിനും മുകളിലാണ് മെസ്സിയുടെ കൂടുമാറ്റമെന്ന തരത്തിലാണ് ഗൂഗിളിലെ ആരാധകരുടെ സെര്‍ച്ചുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ലോകത്തെ ഞെട്ടിക്കുന്ന ഒന്നായി മെസ്സിയുടെ കൂടുമാറ്റം മാറുമെന്നത് ഉറപ്പാണ്. ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള കൈമാറ്റമാകും മെസ്സിയുടെ കാര്യത്തില്‍ സംഭവിക്കുകയെന്ന് ഉറപ്പാണ്.

ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസ്സി തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിന് ഫാക്‌സ് അയിച്ചിരുന്നു. ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ബാര്‍ത്തോമുവുമായുള്ള അഭിപ്രായ ഭിന്നതയാണ് മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. മെസ്സിയുടെ പല ആവിശ്യങ്ങളും ക്ലബ്ബ് പരിഗണിക്കാത്തതും മെസ്സിയുടെ കൂടുമാറ്റത്തിന് വഴി തുറന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ഡൗണിനിടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബ് പ്രസിഡന്റ് താരങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മെസ്സി ആരോപിച്ചിരുന്നു. ഇതോടെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇന്ന് മെസ്സിയുടെ കൂടുമാറ്റത്തിലേക്ക് എത്തി നില്‍ക്കുന്നത്.

മെസ്സി പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നാണ് വിവരം. ഇതിനായുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ മെസ്സിയെ ബാഴ്‌സയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമം ക്ലബ്ബ് മാനേജ്‌മെന്റ് തുടരുകയാണ്. മെസ്സി ക്ലബ്ബ് വിട്ടാല്‍ നിയമപരമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സ മാനേജ്‌മെന്റ്.

കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സയിലായിരുന്ന മെസ്സി ഇതിനോടകം നിരവധി കിരീടങ്ങള്‍ ബാഴ്‌സലോണയ്‌ക്കൊപ്പം നേടി. മെസ്സി ക്ലബ്ബില്‍ തുടരാന്‍ സമ്മതിച്ചാല്‍ രാജിവെക്കാമെന്ന് നിലവിലെ പ്രസിഡന്റ് ബാര്‍ത്തോമു പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 33കാരനായ മെസ്സിയെ ടീമില്‍ നിലനിര്‍ത്തണമെന്ന് ആവിശ്യപ്പെട്ട് ആരാധകര്‍ വലിയ ക്യാംപെയ്‌നുകളും നടത്തുന്നുണ്ട്.

Story first published: Saturday, August 29, 2020, 14:20 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+