വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുൻ പി എസ് ജി ഗോൾ മെഷീൻ ഐ എസ് എല്ലിലേക്ക്!!

നൈജീരിയൻ താരവും മുൻ പി എസ് ജി ഗോൾ മെഷീനുമായ ബാർത്തലോമ്യൂ ഒഗ്ബെച്ചെയെ ടീമിലെത്തിച്ച് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.താരം ടീമിലെത്തുമെന്ന് നേരത്തെ തന്നെ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസമാണ് താരം ടീമിലെത്തിയ വിവരം ക്ലബ്ബ് ഒദ്യോഗികമായി പുറത്തുവിട്ടത്.ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിലെത്തിക്കുന്ന ആദ്യ വിദേശ താരമാണ് ഒഗ്ബെച്ചെ.മുപ്പത്തിമൂന്ന് വയസ്സായെങ്കിലും കഴിഞ്ഞ സീസണിൽ ഡച്ച് ക്ലബ്ബായ വില്ലമിനുവേണ്ടി 20 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ ഉൾപ്പടെ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് താരം ഇന്ത്യയിലേക്ക് എത്തുന്നത്.

2001 മുതൽ 2005 വരെ പാരീസ് സൈന്റ്റ് ജെർമ്മന്റെ താരമായിരുന്ന ഒഗ്ബെച്ചെ പി എസ് ജിക്കുവേണ്ടി 56 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിട്ടുണ്ട്.12 വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഒഗ്ബെച്ചെ 300 ലേറെ ക്ലബ്ബ് മത്സരങ്ങളിൽ നിന്ന് 107 ഗോളുകളും നേടിട്ടുണ്ട്.2002 നൈജീരിയൻ ദേശിയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച താരം 13 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

bartholomewogbeche

കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ വെറും മൂന്നെണ്ണം മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് ലീഗിന്റെ അവസാനമാണ് ഫിനിഷ് ചെയ്തത്.വരും സീസണിൽ ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നാണ് നോർത്ത് ഈസ്റ്റ് ആരാധകരുടെ വിശ്വാസം.

Story first published: Monday, August 27, 2018, 11:24 [IST]
Other articles published on Aug 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X