Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ കുരുക്കി ഡല്‍ഹി ഡൈനാമോസ്

1

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഡല്‍ഹി ഡൈനാമോസ് പിടിച്ചുകെട്ടി. 1-1നാണ് നോര്‍ത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്തു ഡല്‍ഹി കുരുക്കിയത്. ഈ സമനിലയോടെ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് നോര്‍ത്ത് ഈസ്റ്റ് നഷ്ടപ്പെടുത്തിയത്. 24 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ നാലാംസ്ഥാനത്തു തുടരുകയാണണ്. 12 പോയിന്റുമായി ഡല്‍ഹി എട്ടാംസ്ഥാനത്തും നില്‍ക്കുന്നു. സീസണിന്റെ തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ ഡല്‍ഹി തുടര്‍ച്ചയായ നാലാമത്തെ മല്‍സരമാണ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്.

നോര്‍ത്ത് ഈസ്റ്റും ഡല്‍ഹിയും തമ്മിലുള്ളള പോരില്‍ രണ്ടാംപകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 67ാം മിനിറ്റില്‍ മാര്‍ക്കോസ് ടെബാറിലൂടെ ഡല്‍ഹിയാണ് ആദ്യം കളിയില്‍ മുന്നിലെത്തിയതെങ്കിലും മൂന്നു മിനിറ്റിനുള്ളില്‍ സൂപ്പര്‍ താരം ബര്‍ത്തൊലോം ഓഗ്‌ബെച്ചെയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യപാദം വിരസമായി മാറിയപ്പോള്‍ രണ്ടാംപകുതി കൂടുതല്‍ ആവേശകരമായിരുന്നു. ഇരുടീമുകളും ഗോളിനായി ഇഞ്ചേടിഞ്ച് പോരാട്ടം തന്നെ കാഴ്ചവച്ചു. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനകം തന്നെ ഓഗ്‌ബെച്ചെയ്ക്കു നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു. 67ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചാണ് ഡല്‍ഹി അക്കൗണ്ട് തുറന്നത്. റോമിയോയുടെ ക്രോസ് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടിപി രഹനേഷ് കുത്തിയകറ്റിയപ്പോള്‍ ടെബാര്‍ ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിട്ടു. 70ാാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍. ഓഗ്‌ബെച്ചെയെ ഡല്‍ഹി താരം നാരായണ്‍ ദാസ് ഫൗള്‍ ചെയ്തിനെ തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്.

Story first published: Thursday, February 7, 2019, 22:20 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+