വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എസ്: മുംബൈയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ്, രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്്റ്റിന്റെ വിജയം

By Manu
1

മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് ഹാട്രിക്ക് തോല്‍വി. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന മുംബൈയെ സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് തകര്‍ത്തുവിട്ടത്.. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. റൗളിന്‍ ബോര്‍ജസ് (നാലാം മിനിറ്റ്), ക്യാപ്റ്റന്‍ ബര്‍ത്തോലോം ഓഗ്‌ബെച്ചെ (33) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. ഈ ജയത്തോടെ മുംബൈയെ മറികടന്ന് നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

മല്‍സരത്തില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ആതിഥേയരെ സ്തബ്ധരാക്കി നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തുകയായിരുന്നു. ഇടതു വിങില്‍ നിന്നും കീഗന്‍ പെരേര അളന്നു മുറിച്ചു നല്‍കിയ ക്രോസ് ബോര്‍ജസ് ഗോളിയെ കബളിപ്പിച്ച് വലയിലേക്ക് പായിക്കുകയായിരുന്നു. ആറു മിനിറ്റിനകം മുംബൈ താരം ബാസ്റ്റോസിന്റെ ഗോള്‍ശ്രമം ക്രോസ് ബാറില്‍ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ബോര്‍ജസിന്റെ ക്രോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളി വിഫലമാക്കിയതോടെ മുംബൈ രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ടു.

33ാം മിനിറ്റില്‍ മുംബൈയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് നായകന്‍ ഓഗ്‌ബെച്ചെയിലൂടെ നോര്‍ത്ത് ഈസ്റ്റ് സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. വലതുവിങിലൂടെ പറന്നെത്തി റീഗന്‍ സിങ് നല്‍കിയ ക്രോസ് ഓഗ്‌ബെച്ചെ കാല്‍മുട്ട് കൊണ്ട് വലയിലേക്കു തട്ടിയിടുമ്പോള്‍ ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചില ശ്രമങ്ങള്‍ മുംബൈയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അവ ഗോളിക്കു വെല്ലുവിളിയുയര്‍ത്തിയില്ല.

Story first published: Wednesday, February 13, 2019, 22:01 [IST]
Other articles published on Feb 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X