Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഒഗ്‌ബെച്ചെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം, വിനീതിന്റെ ചെന്നൈ അരങ്ങേറ്റം തോല്‍വിയോടെ

ഗുവാഹാത്തി: ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കൊപ്പം മലയാളി താരം സികെ വിനീതിന്റെ അരങ്ങേറ്റം തോല്‍വിയില്‍ കലാശിച്ചു. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈയെ എവേ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് മറികടക്കുകയായിരുന്നു. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും കരസ്ഥമാക്കിയത്. ജയത്തോടെ 23 പോയിന്റുമായി നോര്‍ത്ത് ഈസ്‌സ്റ്റ് ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

1

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് ലോണ്‍ വ്യവസ്ഥയില്‍ സ്വന്തമാക്കിയ വിനീതിനെ പ്ലെയിങ് ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ചെന്നൈ പോരിനിറങ്ങിയത്. എന്നാല്‍ പുതിയ തട്ടകകത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ താരത്തിന് വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കളിയിലുടനീളം നോര്‍ത്ത് ഈസ്റ്റിന് തന്നെയായിരുന്നു ആധിപത്യം. പന്തടക്കത്തിലും ബോള്‍ പൊസെഷനിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം അവര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

കളിയുടെ ആദ്യ മിനിറ്റുകളില്‍ വിനീത് ചില മിന്നല്‍ നീക്കങ്ങളില്‍ പങ്കാളിയായെങ്കിലും പിന്നീട് താരത്തിന് ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് നേടാന്‍ മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്റ്റ് ആധിപത്യം തുടര്‍ന്നു. മറുഭാഗത്ത് ഗോളിക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒരു ശ്രമം പോലും ചെന്നൈയുടെ ഭാഗത്തു നിന്നുണ്ടായില്ല.

Story first published: Saturday, January 26, 2019, 21:39 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+