Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ ആദ്യപാദ സെമി: ബെംഗളൂരുവിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്, നാടകീയ ജയം

ബെംഗളൂരു വീണു, ഞെട്ടിക്കുന്ന തോല്‍വി | Oneindia Malayalam
1

ഗുവാഹത്തി: കഴിഞ്ഞ സീസണിലെ റണ്ണറപ്പും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബെംഗളുരു എഫ്‌സിക്ക് ഐഎസ്എല്ലിന്റെ ആദ്യ സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ആദ്യപാദ സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബെംഗളൂവിനെ വീഴ്ത്തിയത്. 1-1ന്റെ സമനിലയില്‍ കളി അവസാനിക്കുമെന്നിരിക്കെ
ഇഞ്ചുറിടൈമിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ പിറക്കുന്നത്. പെനല്‍റ്റിയിലൂടെ യുവാന്‍ മാസ്യയുടെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍. നേരത്തേ 20ാം മിനിറ്റില്‍ റിഡീം ട്‌ലാങിന്റെ ഗോളില്‍
നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. 82ാം മിനിറ്റില്‍ സിസ്‌കോയുടെ ഗോളില്‍ ബെംഗളൂരു ഒപ്പമെത്തുകയായിരുന്നു.

മിന്നുന്ന പ്രകടനമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് കാഴ്ചവച്ചത്. ഫേവറിറ്റുകളെന്ന തലയെടുപ്പോടെയെത്തിയ ബെംഗളൂരുവിനെ അവര്‍ തുടക്കം മുതല്‍ ആക്രമണാത്മക ഫുട്‌ബോളിലൂടെ സമ്മര്‍ദ്ദത്തിലാക്കി. തുടരെ നീക്കങ്ങള്‍ നടത്തിയ അവര്‍ 20ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡും കരസ്ഥമാക്കി. ബോക്‌സിന് അരികില്‍ നിന്നും ഒഗ്‌ബെച്ചെ വലതു മൂലയിലേക്കു നല്‍കിയ പാസുമായി ഓടിക്കയറി റിഡീം തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വലയുടെ ഇടതുമൂലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി ഗുര്‍പ്രീത് കാഴ്ചക്കാരനായിരുന്നു. തുടര്‍ന്നും നോര്‍ത്ത് ഈസ്റ്റ് തന്നെ കളി നിയന്ത്രിച്ചു.

രണ്ടാംപകുതിയില്‍ ബെംഗളൂരു കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. ഗോള്‍ മടക്കാന്‍ അവര്‍ രണ്ടും കല്‍പ്പിച്ച് ആക്രമണം നടത്തിയതോടെ നോര്‍ത്ത് ഈസ്റ്റിനു പ്രതിരോധത്തിലേക്കു വലിയേണ്ടിവന്നു. തുടര്‍ച്ചയായി ചെലുത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കു 82ാം മിനിറ്റില്‍ ബെംഗളൂരു ഫലം കാണുകയും ചെയ്തു. ക്യാപ്റ്റന്‍ ഛേത്രിയാണ് ഈ ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്ക് കുതിച്ചെത്തിയ ഛേത്രി നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡറെ കബളിപ്പിച്ചു നല്‍കിയ പന്ത് സിസ്‌കോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഒടുവില്‍ ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ പിറന്നു. നോര്‍ത്ത് ഈസ്റ്റിനു ലഭിച്ച ഫ്രീകിക്ക് വിഫലമാക്കാന്‍ ബെംഗളൂരു താരങ്ങളായ രാഹുല്‍ ബെക്കെയും ഹര്‍മന്‍ജ്യോത് കാബ്രയും എതിര്‍ ടീമിലെ രണ്ടു കളിക്കാരെ ബോക്‌സിനുള്ളില്‍ പിടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി യുവാന്‍ മാസ്യ ഗോളാക്കുകയും ചെയ്തു.

Story first published: Thursday, March 7, 2019, 22:06 [IST]
Other articles published on Mar 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+