Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാൻ എങ്ങോട്ടും പോകുന്നില്ല, ഇവിടെ തന്നെ തുടരും; ബാഴ്‌സ സൂപ്പർ താരം

ബാഴ്‌സലോണയുടെ ക്രൊയേഷ്യൻ സൂപ്പർ താരമായ ഇവാൻ റാക്കിറ്റിച്ച് കറ്റാലൻ ക്ലബ്ബിൽ തന്നെ തുടരും.കഴിഞ്ഞ കുറെ നാളുകളായി താരം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്ക് ചേക്കേറുമെന്ന ശക്തമായ വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ താൻ ബാഴ്‌സലോണയിൽ തന്നെ തുടരുമെന്നും വേറെ എങ്ങോട്ടും എനിക്ക് പോകാൻ കഴിയില്ലെന്നും റയൽ വല്ലഡോയിഡിനെതിരായ മത്സരത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് റാക്കിറ്റിച്ച് പറഞ്ഞു.ഇതോടെ ഏറെ നാൾ നീണ്ടുനിന്ന അഭ്യുഹങ്ങൾക്കും വിരാമമായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാൻസ്ഫർ കാര്യം ഞാൻ ആലോചിച്ചിരുന്നു.കുടുംബത്തോടും മറ്റു ബന്ധുകളോടും ഞാൻ ഈ വിഷയം ചർച്ച ചെയ്തു.അതിനു ശേഷമാണ് ബാഴ്‌സയിൽ തുടരാനുള്ള തീരുമാനമെടുത്തത്.അല്ലെങ്കിലും എന്റെ വീട് വിട്ടു ഞാൻ എങ്ങോട്ടു പോകാനാണ്.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് ഞാൻ കളിക്കുന്നത്. ഇവിടെ കളിക്കാനായതിൽ ഇപ്പോഴും ഞാൻ അഭിമാനിക്കുന്നു.ഇനി ഞാൻ ട്രാൻസ്ഫെറിനെ കുറിച്ച് ആലോചിക്കുന്നെയില്ല ;മത്സര ശേഷം റാക്കിറ്റിച്ച് പറഞ്ഞു.

ivan


റഷ്യൻ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ യൂറോപ്പിലെ പല മുൻനിര ക്ലബ്ബുകളും താരത്തിനായി രംഗത്തുവന്നിരുന്നു.എന്നാൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വമ്പൻ തുക ഓഫർ ചെയ്തതോടെ താരം ബാഴ്‌സ വിടുമെന്ന വാർത്തകൾ ശക്തിപ്പെട്ടിരുന്നു.എന്തിരുന്നാലും ഏറെ നാളത്തെ ട്രാൻസ്ഫർ അഭ്യുഹങ്ങൾക്ക് ഇതോടെ വിരാമമായി.

Story first published: Monday, August 27, 2018, 8:46 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+