വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കൂടുമാറാനൊരുങ്ങി ഒമ്പത് താരങ്ങള്‍; പട്ടികയില്‍ പ്രമുഖരും

പുതിയ സീസണിനു മുന്നോടിയായി സ്വന്തം ക്ലബ്ബുകളിലേക്ക് താരങ്ങളെ റാഞ്ചുന്നതിന്റെ തിരിക്കിലാണ് ടീമുകള്‍. ലോക ഫുട്‌ബോളിലെ പ്രമുഖ ലീഗുകളിലേക്കാണ് താരങ്ങളുടെയെല്ലാം നോട്ടം. ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീമുകള്‍ക്കു വേണ്ടി കളിക്കുകായെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്.

വ്യത്യസ്ഥ ലീഗുകളിലേക്കും ക്ലബ്ബുകളിലേക്കും ഇതിനോടകം തന്നെ പല കൂടുമാറ്റങ്ങളും നടന്നുകഴിഞ്ഞു. പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കൂടുമാറാനൊരുങ്ങുന്ന ഒമ്പത് താരങ്ങളെ കുറിച്ച് വിലയിരുത്താം. അതില്‍ പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്നുണ്ട്.

<strong>മെസ്സിക്കും റോണോയ്ക്കും ശേഷം നെയ്മറല്ല!! ബാഴ്‌സ വിട്ടത് ദുരന്തമായി... കടുത്ത വിമര്‍ശനം</strong>മെസ്സിക്കും റോണോയ്ക്കും ശേഷം നെയ്മറല്ല!! ബാഴ്‌സ വിട്ടത് ദുരന്തമായി... കടുത്ത വിമര്‍ശനം

ടോബി ആല്‍ഡര്‍വെയ്‌റള്‍ഡ് (ടോട്ടനം ഹോട്‌സ്പര്‍)

ടോബി ആല്‍ഡര്‍വെയ്‌റള്‍ഡ് (ടോട്ടനം ഹോട്‌സ്പര്‍)

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ ബെല്‍ജിയം ഡിഫന്‍ഡറാണ് ടോബി ആല്‍ഡര്‍വെയ്‌റള്‍ഡ്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ മല്‍സരങ്ങള്‍ നഷ്ടമായ ആല്‍ഡര്‍വെയ്‌റള്‍ഡിന് ഇപ്പോള്‍ ടോട്ടനമില്‍ സ്ഥിരമായി ഇടമില്ല. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളിലാണ് 29 കാരനായ ആല്‍ഡര്‍വെയ്‌റള്‍ഡ് ടോട്ടനമിനു വേണ്ടി കളിക്കാനായത്.

അതുകൊണ്ട് തന്നെ പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റലഡിലേക്ക് കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ് താരം. ഈ സീസണ്‍ കൂടിയാണ് നിലവില്‍ ആല്‍ഡര്‍വെയ്‌റള്‍ഡിന് ടോട്ടനമുമായി കരാറുള്ളത്. പ്രതിരോധ താരത്തിനായി മാഞ്ചസ്റ്റര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, വന്‍ തുകയാണ് ടോട്ടനം ആല്‍ഡര്‍വെയ്‌റള്‍ഡിന് ചോദിച്ചിട്ടുള്ളത്. ഇതാണ് താരത്തിന്റെ കൂടുമാറ്റത്തിന് വില്ലനായി മാറുന്നത്.

ജാക്ക് ഗ്രീലിഷ് (ആസ്റ്റന്‍ വില്ല)

ജാക്ക് ഗ്രീലിഷ് (ആസ്റ്റന്‍ വില്ല)

ഈ സീസണില്‍ ആസ്റ്റന്‍ വില്ലയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ജാക്ക് ഗ്രീലിഷ്. രണ്ടാം ഡിവിഷന്‍ ലീഗായ ചാംപ്യന്‍ഷിപ്പില്‍ 30 മല്‍സരങ്ങളില്‍ 22 കാരനായ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ആസ്റ്റന്‍ വില്ലയ്ക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു. മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ചെല്‍സി, ടോട്ടനം എന്നീ ക്ലബ്ബുകളാണ് താരത്തിന് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ടോട്ടനമാണ് ഗ്രീലിഷിനു വേണ്ടി കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കരാര്‍ തുകയുമായി ഇരു ക്ലബ്ബും ഇതുവരെ പൊരുത്തപ്പെടാത്തതാണ് കൂടുമാറ്റത്തിന് തടസ്സമാവുന്നത്.

ഡാനി ഇങ്‌സ് (ലിവര്‍പൂള്‍)

ഡാനി ഇങ്‌സ് (ലിവര്‍പൂള്‍)

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഡാനി ഇങ്‌സും പുതിയ സീസണില്‍ മറ്റൊരു തട്ടകത്തിലേക്ക് കൂടുമാറാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് 26 കാരനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ലിവര്‍പൂള്‍ വിടാന്‍ ഒരുങ്ങുന്നതിന് കാരണം. കഴിഞ്ഞ സീസണില്‍ എട്ട് മല്‍സരങ്ങളില്‍ മാത്രമാണ് ലിവര്‍പൂള്‍ താരത്തെ കളത്തിലിറക്കിയത്. ഒരു ഗോള്‍ മാത്രമാണ് നേടിയത്.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ക്രിസ്റ്റല്‍ പാലസ്, സതാംപ്റ്റന്‍, ലെസ്റ്റര്‍, ന്യൂൂകാസില്‍ എന്നീ ടീമുകളാണ് ഇങ്‌സിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 20 മില്യണ്‍ യൂറോയ്ക്ക് ക്രിസ്റ്റല്‍ പാലസ് താരത്തെ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ഹാരി മഗ്വയ്‌റെ (ലെസ്റ്റര്‍)

ഹാരി മഗ്വയ്‌റെ (ലെസ്റ്റര്‍)

കഴിഞ്ഞ സീസണില്‍ ലെസ്റ്ററിനു വേണ്ടി 38 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് ഇംഗ്ലണ്ടിന്റെ ഹാരി മഗ്വയ്‌റെ. 2018 ഫിഫ ലോകകപ്പിലും ഇംഗ്ലണ്ടിനു വേണ്ടി മികച്ച പ്രകടനം നടത്താന്‍ 25 കാരനായ പ്രതിരോധ താരത്തിന് കഴിഞ്ഞിരുന്നു.

പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് മഗ്വയ്‌റെയെ ലക്ഷ്യംവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വന്‍ ട്രാന്‍സ്ഫര്‍ തുകയാണ് ലെസ്റ്റര്‍ താരത്തിനു വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

വില്ല്യന്‍ (ചെല്‍സി)

വില്ല്യന്‍ (ചെല്‍സി)


മികച്ച ഫോമിലുള്ള താരമാണ് ചെല്‍സിയുടെ ബ്രസീലിയന്‍ വിങര്‍ വില്ല്യന്‍. എന്നാല്‍, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ വമ്പന്‍മാരുടെ ഓഫറില്‍ ചെല്‍സി വീഴുമെന്നാണ് റിപോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ 36 ലീഗ് മല്‍സരങ്ങളില്‍ ചെല്‍സിക്കു വേണ്ടി കളിച്ച വില്ല്യന്‍ ആറ് ഗോളുകളും നേടിയിരുന്നു. 65 മില്യണ്‍ യൂറോയ്ക്ക് 29 കാരനായ താരത്തെ റയല്‍ സ്വന്തമാക്കുമെന്നാണ് അഭ്യൂഹം. റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിനു വേണ്ടി മിന്നുന്ന പ്രകടനമാണ് വില്ല്യന്‍ കാഴ്ചവച്ചത്.

ആരോണ്‍ റെംസി (ആഴ്‌സനല്‍)

ആരോണ്‍ റെംസി (ആഴ്‌സനല്‍)

കഴിഞ്ഞ 10 സീസണുകളിലായി മിഡ്ഫീല്‍ഡില്‍ ആഴ്‌സനലിന്റെ വിശ്വസ്തനായ താരമാണ് ആരോണ്‍ റെംസി. 300 മല്‍സരങ്ങളിനു മുകളില്‍ 27 കാരനായ വെയ്ല്‍സ് താരം ആഴ്‌സനലിനു വേണ്ടി കളിച്ചിട്ടുണ്ട്.

റെംസിയെ നിലനിര്‍ത്താനാണ് ആഴ്‌സനലിന്റെ ശ്രമമെങ്കിലും താരത്തിനായി ചെല്‍സിയും ലിവര്‍പൂളും രംഗത്തെത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ചെല്‍സിയുടെ ഓഫറില്‍ ആഴ്‌സനല്‍ വീഴുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

വില്‍ഫ്രഡ് സാഹ (ക്രിസ്റ്റല്‍ പാലസ്)

വില്‍ഫ്രഡ് സാഹ (ക്രിസ്റ്റല്‍ പാലസ്)

ക്രിസ്റ്റല്‍ പാലസിന്റെ ഐവറി കോസ്റ്റ് വിങറാണ് വില്‍ഫ്രഡ് സാഹ. കഴിഞ്ഞ സീസണില്‍ 29 ലീഗ് മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടാന്‍ 25 കാരനായ താരത്തിന് കഴിഞ്ഞിരുന്നു. സാഹയെ നിലനിര്‍ത്താനാണ് ക്രിസ്റ്റലിന്റെ ആഗ്രഹം.

പക്ഷേ, വന്‍ തുക ഓഫറുമായി ബൊറൂസ്യ ഡോട്മുണ്ട്, ചെല്‍സി, ടോട്ടനം ടീമുകള്‍ താരത്തിനു വേണ്ടി വലവിരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ ഓഫറുകളില്‍ ക്രിസ്റ്റല്‍ പാലസ് വീഴാനാണ് സാധ്യത.

ആന്റോണി മാര്‍ഷല്‍ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

ആന്റോണി മാര്‍ഷല്‍ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

അലെക്‌സിസ് സാഞ്ചസിന്റെ വരവോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പലപ്പോഴും സ്ഥാനം നഷ്ടമായ താരമാണ് ഫ്രഞ്ച് വിങറായ ആന്റോണി മാര്‍ഷല്‍. കഴിഞ്ഞ സീസണില്‍ 30 ലീഗ് മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ മാര്‍ഷല്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഫ്രാന്‍സ് ടീമിലിടം നേടാനും 22 കാരനായ താരത്തിനായിരുന്നില്ല.

ജോസ് മൊറീഞ്ഞോ മാര്‍ഷലിന്റെ പ്രകടനത്തില്‍ സന്തുഷ്ടാവാനല്ല. പ്രീ സീസണില്‍ ടീമിനൊപ്പം ചേരാത്തതും മൊറീഞ്ഞോയെ താരത്തിലുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ടോട്ടനം, ചെല്‍സി, ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി എന്നിവരാണ് മാര്‍ഷലിനു വേണ്ടി രംഗത്തുള്ളത്.

സിമോണ്‍ മിഗ്നോലെറ്റ് (ലിവര്‍പൂള്‍)

സിമോണ്‍ മിഗ്നോലെറ്റ് (ലിവര്‍പൂള്‍)

ലിവര്‍പൂളിന്റെ രണ്ടാം ഓപ്ഷന്‍ ഗോള്‍കീപ്പറായിരുന്നു ബെല്‍ജിയത്തിന്റെ സിമോണ്‍ മിഗ്നോലെറ്റ്. കഴിഞ്ഞ സീസണില്‍ 10 ലീഗ് മല്‍സരങ്ങളില്‍ മാത്രമാണ് താരത്തിന് ലിവര്‍പൂള്‍ ടീമില്‍ അവസരം നല്‍കിയത്. റോമയില്‍ നിന്ന് ബ്രസീന്റെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ അലിസണിന്റെ വരവോട് കൂടി ലിവര്‍പൂളിലെ ഉള്ള അവസരം കൂടി മിഗ്നോലെറ്റിന് നഷ്ടമാവുമെന്നുറപ്പായിട്ടുണ്ട്.

30 കാരനായ ഗോള്‍കീപ്പറിനു വേണ്ടി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും തുര്‍ക്കി ടീമായ ബെസിക്റ്റസുമാണ് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളത്.

Story first published: Tuesday, August 7, 2018, 17:51 [IST]
Other articles published on Aug 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X