വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ വനിതാ ലോകകപ്പ്; ആഫ്രിക്കന്‍ കരുത്തുമായി നൈജീരിയയും കാമറൂണും നോക്കൗട്ടില്‍

പാരീസ്: ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ നൈജീരിയയും കാമറൂണും നോക്കൗട്ട് റൗണ്ടില്‍ കടന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാമറൂണ്‍ 2-1 എന്ന സ്‌കോറില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് കാനഡയേയും യുഎസ്എ സ്വീഡനേയും ചിലി തായ്‌ലന്‍ഡിനേയും പരാജയപ്പെടുത്തി. ഇതോടെ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു.

യുവി ആരാധകര്‍ക്ക് സന്തോഷം;ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ ടൊറോന്‍ഡോ നാഷന്‍സിന് വേണ്ടി കളിക്കുംയുവി ആരാധകര്‍ക്ക് സന്തോഷം;ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ ടൊറോന്‍ഡോ നാഷന്‍സിന് വേണ്ടി കളിക്കും

ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തിലാണ് കാമറൂണ്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ 3 മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്താണെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിലാണ് കാമറൂണ്‍ അടുത്ത റൗണ്ടിലെത്തിയത്. ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ച നെതര്‍ലന്‍ഡ്‌സും രണ്ട് കളികളില്‍ ജയിച്ച കാനഡയും നോക്കൗട്ടിലെത്തിയിട്ടുണ്ട്.

netherland

കരുത്തരായ യുഎസ്എ സ്വീഡനെ 2-0 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ടീം ഗ്രൂപ്പ് എഫ് ല്‍ ജേതാക്കളായി. ഗ്രൂപ്പില്‍ നിന്നും സ്വീഡനും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ഗ്രൂപ്പ് എ യില്‍ മൂന്നാം സ്ഥാനക്കാരായാണ് നൈജീരിയ പ്രീക്വാര്‍ട്ടറിലെത്തിയത്. ബ്രസീല്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകളെല്ലാം അടുത്ത റൗണ്ടില്‍ കടന്നപ്പോള്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായി.

Story first published: Saturday, June 22, 2019, 13:04 [IST]
Other articles published on Jun 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X