Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകും; നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്

പാരിസ്: പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം വീണ്ടും ശക്തിപ്പെടുന്നു. ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകുമെന്ന് നെയ്മര്‍ പറഞ്ഞതായുള്ള പിഎസ്ജിയിലെ സഹതാരങ്ങളുടെ വെളിപ്പെടുത്തലാണ് നെയ്മറിന്റെ കൂടുമാറ്റ വാര്‍ത്തയെ വീണ്ടും ചൂടുപിടിപ്പിക്കുന്നത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സീസണിന്റെ അവസാനത്തോടെ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നതരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം നെയ്മറെ വിട്ടുനല്‍കാന്‍ പിഎസ്ജി തയ്യാറാകുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ സീസണില്‍ റാക്കിറ്റിച്ച്, ഉസ്മാന്‍ ഡെംബല്ലെ, ടോഡിബോ എന്നീ മൂന്ന് താരങ്ങളെയും 100 മില്യന്‍ യൂറോയും നല്‍കാമെന്നും ബാഴ്‌സ ഓഫര്‍ നല്‍കിയിരുന്നെങ്കിലും നെയ്മറെ വിട്ടുനല്‍കാന്‍ ബാഴ്‌സലോണ തയ്യാറായില്ല.

നിലവില്‍ 180 മില്യണ്‍ യൂറോയാണ് നെയ്മര്‍ക്കായി പിഎസ്ജി ചോദിക്കുന്നതെന്നാണ് വിവരം. ഇത് നല്‍കാന്‍ ബാഴ്‌സലോണ തയ്യാറാകുമോയെന്ന് കണ്ടറിയണം. 135 വരെ കഴിഞ്ഞ വര്‍ഷം ബാഴ്‌സ ഓഫര്‍ നല്‍കിയിരുന്നു. അതേ സമയം നെയ്മറിനെ ഒഴിവാക്കാന്‍ പിഎസ്ജി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നെയ്മറെ വില്‍ക്കാന്‍ പിഎസ്ജി തയ്യാറെടുക്കുകയാണെന്ന തരത്തിലാണ് വാര്‍ത്തകളുള്ളത്. റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറിന് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ സാധിച്ചില്ല. അടിയ്ക്കടി ഉണ്ടായ പരിക്കും താരത്തിന് തിരിച്ചടിയായി. നെയ്മറെ വിട്ടുകൊടുത്താന്‍ പകരം അന്റോണിയോ ഗ്രിസ്മാനെ പിഎസ്ജിക്ക് കൈമാറാന്‍ ബാഴ്‌സയ്ക്ക് സമ്മതമാണെന്ന തരത്തിലും വാര്‍ത്തകളുണ്ട്. നെയ്മറെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് അതീവ താല്‍പ്പര്യമുണ്ട്.

naymer

നിലവില്‍ സുവാരസും പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിന്റെ സമ്മര്‍ദ്ദം മുഴുവന്‍ മെസ്സിയുടെ പുറത്താണ്. നെയ്മറെത്തിയാല്‍ ടീം കൂടുതല്‍ കരുത്തരാകുമെന്ന് മെസ്സി വിശ്വസിക്കുന്നു. 2013 മുതല്‍ 2017വരെ ബാഴ്‌സലോണയ്‌ക്കൊപ്പം ബൂട്ടണിഞ്ഞ നെയ്മര്‍ 123 മത്സരത്തില്‍ നിന്ന് 68 ഗോളും നേടി. മെസ്സിയുടെ കീഴില്‍ ഒതുങ്ങിപ്പോകുന്നുവെന്ന പേരിനെത്തുടര്‍ന്നാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ടതെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വാര്‍ത്തകള്‍. പിഎസ്ജിക്കൊപ്പം 80 മത്സരത്തില്‍ നിന്ന് 69 ഗോള്‍ നെയ്മര്‍ നേടിയിട്ടുണ്ട്. മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. പിഎസ്ജി ആരാധക പിന്തുണയും നെയ്മര്‍ക്ക് കുറവാണ്. പല തവണ ആരാധകരുമായി കയര്‍ത്ത് നെയ്മര്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് നെയ്മര്‍, എല്‍ ഇക്യുപീപുറത്തുവിട്ട കണക്കുകള്‍ പ്രകാരം വര്‍ഷം 222 ദശലക്ഷം യൂറോയാണ് നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് കൈപ്പറ്റുന്നത്. ഒരു മാസം ഏകദേശം 3.6 ദശലക്ഷം യൂറോയാണ് നെയ്മറിന്റെ പ്രതിഫലം.

Story first published: Monday, June 8, 2020, 22:35 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+