Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറെ ആരും നിര്‍ബന്ധിച്ച് ക്ലബ്ബില്‍ നിര്‍ത്തിയിട്ടില്ല;നയം വ്യക്തമാക്കി പി.എസ്.ജി പ്രസിഡന്റ്

പാരിസ്: കൈമാറ്റ ജാലകത്തില്‍ പോരാട്ടം മുറുകുകയാണ്. പ്രമുഖ താരങ്ങള്‍ക്ക് റെക്കോഡ് വിലയിട്ട് ടീമിന്റെ ശക്തി കൂട്ടാന്‍ ക്ലബ്ബുകള്‍ തയ്യാറെടുക്കുകയാണ്. താരലേലത്തില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കൈമാറ്റമാണ് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറുടേത്. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നെയ്മറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വിട്ടുനല്‍കാന്‍ പി.എസ്.ജി തയ്യാറായിരുന്നില്ല. ഇതോടെ താരത്തിന്റെ ബാഴ്‌സലയിലേക്കുള്ള മടങ്ങിവരവ് അഭ്യൂഹവും ഏറെക്കുറെ അവസാനിച്ചിരുന്നു.എന്നാല്‍ നെയ്മറുടെ ഭാവിയെക്കുറിച്ച് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫിയുടെ വാക്കുകള്‍ നെയ്മറുടെ കൂടുമാറ്റ അഭ്യൂഹത്തെ വീണ്ടും ശക്തിപ്പെടുത്തുന്നു.

neymar

നെയ്മറെ ആരും നിര്‍ബന്ധിച്ച് ക്ലബ്ബില്‍ നിര്‍ത്തിയിട്ടില്ലെന്നാണ് നാസര്‍ പറഞ്ഞത്.ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. 'ക്ലബ്ബിന്റെ അഭിമാനവും അന്തസും കാത്തുസൂക്ഷിക്കുന്നവരെയാണ് പി.എസ്.ജിക്ക് വേണ്ടത്. മികച്ച താരങ്ങള്‍ ടീമിലുണ്ടാകണമെന്നാണ് ആഗ്രഹം. എന്നാല്‍ അതിലുപരി ക്ലബ്ബിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിനാണ് പ്രമുഖ്യം നല്‍കുന്നത്. ആരെയും നിര്‍ബന്ധിച്ച് ക്ലബ്ബില്‍ നിര്‍ത്താന്‍ താല്‍പ്പര്യമില്ല.ക്ലബ്ബിന്റെ താല്‍പ്പര്യത്തോടും സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ മാത്രം ടീമില്‍ നിന്നാല്‍ മതി'-നാസര്‍ പറഞ്ഞു.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറെ കൈമാറാന്‍ പി.എസ്.ജി തയ്യാറാണ്. റെക്കോഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് ടീമിലെത്തിച്ച നെയ്മര്‍ക്ക് മികച്ച ഓഫര്‍ ലഭിച്ചാല്‍ കൈമാറുമെന്ന നിലപാടിലാണ് ഫ്രഞ്ച് ക്ലബ്ബ്. ലയണല്‍ മെസ്സിയെന്ന വന്‍മരത്തിലേക്ക് ഒതുങ്ങുന്ന ബാഴ്‌സലോണ നെയ്മറിനെ വമ്പന്‍ പ്രതിഫലത്തില്‍ ടീമിലെത്തിക്കുമോയെന്ന് കണ്ടറിയണം.

ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുന്നതില്‍ നെയ്മറും സന്തുഷ്ടനാണ്. റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്ന നെയ്മര്‍ക്ക് അത്ര മികച്ച പിന്തുണയല്ല ഫ്രഞ്ച് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഇതോടെ ക്ലബ്ബില്‍ തുടരാന്‍ നെയ്മര്‍ക്ക് താല്‍പ്പര്യം കുറയുകയായിരുന്നു. പി.എസ്.ജിക്കുവേണ്ടി 58 മത്സരങ്ങളില്‍ നിന്ന് 51 ഗോളും29 അസിസ്റ്റുമാണ് നെയ്മറിന്റെ സമ്പാദ്യം.

Story first published: Tuesday, June 18, 2019, 9:18 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+