നെയ്മര്‍ ബാഴ്‌സലോണയിലേക്ക്: അഞ്ചുവര്‍ഷത്തെ കരാര്‍ അംഗീകരിച്ചതായി സൂചന
ബാഴ്‌സലോണ: അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമായതായി സൂചന. താരം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ കരാര്‍ വാഗ്ദാനം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ കരാറാണ് ബാഴ്‌സ മുന്നോട്ടുവെച്ചത്.
രണ്ടുവര്‍ഷം മുന്‍പാണ് റെക്കോഡ് തുകയ്ക്ക് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് ഫ്രഞ്ച് ടീം പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിലേക്ക് ചേക്കേറിയത്. പാരിസ് വിടാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സ്പാനിഷ് ചാമ്പ്യന്‍മാര്‍ക്കൊപ്പം തിരിച്ചെത്തുമ്പോള്‍ നെയ്മര്‍ക്ക് നഷ്ടമേറെയാണ്. വരുമാനത്തില്‍ 50 ശതമാനത്തിന്റെ കുറവാണുണ്ടാവുക. അത് താരം സമ്മതിച്ചതായാണ് സൂചന. പി.എസ്.ജി.യില്‍ പ്രതിദിനം ഒരുലക്ഷം യൂറോയാണ് നെയമുടെ വരുമാനം. വരുമാനത്തിന്റെ കാര്യത്തില്‍ ലോക ഫുട്‌ബോളര്‍മാര്‍ക്കിടയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് നെയ്മര്‍.
പുതിയ കരാര്‍പ്രകാരം 24 മില്യണ്‍ യൂറോയായിരിക്കും നൂ കാമ്പില്‍ നെയ്മറിന് കിട്ടുക. നിലവിലേതിനേക്കാള്‍ 12 മില്യണ്‍ യൂറോയുടെ കുറവാണുണ്ടാവുക. അതേസമയം, വരുമാനം വര്‍ധിപ്പിക്കുക എന്നതിനല്ല, മികച്ച താരങ്ങള്‍ക്കിടയിലെ സ്ഥാനം തിരിച്ചുപിടിക്കുകയെന്നതാണ് നെയ്മറെ സംബന്ധിച്ച് ഇപ്പോള്‍ പ്രധാനം.
മറ്റു ചില ടീമുകളും നെയ്മറിനെ നോട്ടമിട്ടിരുന്നെങ്കിലും സ്‌പെയിനിലേക്ക് തന്നെ മടങ്ങാനായിരുന്നു താരത്തിന്റെ താത്പര്യം. ബാഴ്‌സയുമായി കരാറിലെത്താനായില്ലെങ്കില്‍ അടുത്ത ലക്ഷ്യം റയല്‍ മാഡ്രിഡ് മാത്രമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications