Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനല്‍ സ്വപ്‌നം തകര്‍ന്നുപോയതായി നെയ്മര്‍

സാവോപോളോ: എന്റെ ലോകകപ്പ് ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നുപോയെന്ന് ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. കൊളംബിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നട്ടെല്ലിന് മാരകമായി പരിക്കേറ്റ നെയ്മര്‍, ആശുപത്രിയില്‍ നിന്നും സാവോപോളോയിലെ വീട്ടിലെത്തിയശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് കണ്ണീരോടെമനസു തുറന്നത്.

ലോകകപ്പ് ഫൈനലില്‍ കടക്കുകയും ചാമ്പ്യന്മാരാവുകയും ചെയ്യുകയെന്നത് ഒരു വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അത് കവര്‍ന്നെടുക്കപ്പെട്ടു. രണ്ടു കളികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്റെ കൂട്ടുകാര്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്. നെയ്മര്‍ പറഞ്ഞു. അത്യധികം സങ്കടത്തോടെയാണ് അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആരാധകരുടെ കണ്ണുനീര്‍ തന്നെ കൂടുതല്‍ വിഷമത്തിലാക്കുന്നുവെന്നും നെയ്മര്‍ പറയുന്നു.

neymar

കൊളംബയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്. 88ാം മിനിറ്റില്‍ ബ്രസീല്‍ ജയമുറപ്പിച്ചു കളിക്കവെ കൊളംബിയന്‍ ഡിഫന്ററുടെ ഫൗളിനിരയായി നെയ്മര്‍ നിലത്തുവീഴുകയായിരുന്നു. നെയ്മര്‍ക്കൊപ്പം പന്തിനായി ഉയര്‍ന്നു ചാടിയ കൊളംബിയന്‍ ഡിഫന്റര്‍ യുവാന്‍ സുനിഗയുടെ കാല്‍മുട്ട് നട്ടെല്ലിനിടിച്ചാണ് നെയ്മര്‍ വീണതെന്ന് പിന്നീട് റീപ്ലേകളില്‍ വ്യക്തമായി.

സ്ട്രക്ചറില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച നെയ്മറിന് കുറച്ചുകാലം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ നെയ്മറിനെ ഇടിച്ചിട്ട കൊളംബിയന്‍ ഡഫന്റര്‍ സുനിഗ നെയ്മറിന് കത്തയച്ചു. നെയ്മറിന് പരിക്കേറ്റതില്‍ അതിയായ ദു:ഖമുണ്ടെന്നും സംഭവിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദഹം അറിയിച്ചു. അതൊരു സ്വാഭാവിക നീക്കമായിരുന്നു, നെയ്മറിനെ പരിക്കേല്‍പ്പിക്കണമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Sunday, July 6, 2014, 12:41 [IST]
Other articles published on Jul 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+