Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീഫന്‍ ഹോക്കിങിന് പരിഹാസം; നെയ്മറുടെ ട്വിറ്റര്‍ ചിത്രം വിവാദത്തില്‍

ന്യൂയോര്‍ക്ക്: അന്തരിച്ച ലോകപ്രശസ്തനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ പരിഹസിക്കുന്ന രീതിയില്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്ത ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വിവാദത്തില്‍. ഹോക്കിങ്ങിന് ആദരാഞ്ജലികളെന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.

ജീവിതത്തിന്റെ മുക്കാല്‍പങ്കും വീല്‍ചെയറില്‍ കഴിയേണ്ടിവന്ന ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. അദ്ദേഹത്തെപോലെ വീല്‍ചെയറില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത നെയ്മര്‍ സ്വയം കോമാളിയാകുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. കാല്‍ക്കുഴയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നെയ്മര്‍ ഒരു ഷോര്‍ട്‌സ് മാത്രമാണ് ധരിച്ചിരുന്നത്.

page

ഇരുപത്തിയൊന്നാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ഹോക്കിങ് വീല്‍ചെയറില്‍ കഴിയേണ്ടിവന്നത്. പിന്നീട് ശബ്ദവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക യന്ത്രസഹായത്താലായിരുന്നു ആശയവിനിമയം. ഇത്തരത്തില്‍ ജീവിതത്തോട് പൊരുതേണ്ടിവന്നിട്ടും ശാസ്ത്രലോകത്ത് വെളിച്ചമാകുന്ന ഒട്ടേറെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച അദ്ദേഹത്തോട് നെയ്മര്‍ അനാദരവാണ് കാട്ടിയതെന്ന് ട്വിറ്റര്‍ വിമര്‍ശകര്‍ പറയുന്നു. അതേസമയം, ചിത്രം വിവാദമായെങ്കിലും നെയ്മര്‍ അത് പിന്‍വലിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

Story first published: Friday, March 16, 2018, 9:54 [IST]
Other articles published on Mar 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+