Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയ്ക്ക് പകരക്കാരനാകാന്‍ റയലില്‍ എത്തില്ലെന്ന് നെയ്മര്‍; മെസ്സിയുടെ സമ്മര്‍ദ്ദമോ?

ബാഴ്‌സലോണ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ പകരക്കാരനാകാന്‍ മറ്റൊരു സൂപ്പര്‍താരമായ നെയ്മറെ കൊണ്ടുവരാനുള്ള റയല്‍ മാഡ്രിഡിന്റെ നീക്കം പൊളിഞ്ഞു. ഫ്രഞ്ച് ടീം പിഎസ്ജിയില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, റയലിലേക്കില്ലെന്നും ബ്രസീലിയന്‍ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

നെയ്മര്‍ റയലിലേക്കു പോകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളെല്ലാം താരം നിഷേധിച്ചു. പാരീസില്‍ തന്നെ നില്‍ക്കാനാണ് താത്പര്യം. അതില്‍ മാറ്റമില്ല. തനിക്കൊരു കരാറുണ്ടെന്നും വാര്‍ത്തകളെല്ലാം യാഥാര്‍ഥ്യമില്ലാത്തതാണെന്നും നെയ്മര്‍ പറഞ്ഞു. സാവോ പോളോയില്‍ ഒരു ചാരിറ്റി പരിപാടിക്കെത്തിയതായിരുന്നു സൂപ്പര്‍താരം.

challenge

കഴിഞ്ഞ വര്‍ഷമാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് കൂടുമാറിയത്. 264 മില്യണ്‍ ഡോളറാണ് നെയ്മറുടെ കൈമാറ്റത്തുക. അടുത്തിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലില്‍ നിന്നും യുവന്റസിലേക്ക് പോയതോടെ നെയ്മറെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നു.

അതേസമയം, നെയ്മര്‍ അടുത്ത സുഹൃത്തായ മെസ്സിയുടെ അപേക്ഷയെ തുടര്‍ന്നാണ് റയലുമായി അടുക്കാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റയലിലേക്ക് പോകരുതെന്ന് മെസ്സി നേരത്തെ നെയ്മറെ ഉപദേശിച്ചിരുന്നു. ബാഴ്‌സലോണയുടെ കടുത്ത ശത്രുക്കളായ റയലിലേക്ക് നെയ്മര്‍ പോയാല്‍ തങ്ങളുടെ സൗഹൃദത്തിന് ഇടിവുതട്ടുമെന്നായിരുന്നു മെസ്സിയുടെ ആശങ്ക.

നെയ്മറുടെ വരവ് ഇല്ലാതായതോടെ ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡിലേക്കാണ് റയലിന്റെ നോട്ടം. ഹസാര്‍ഡ് ചെല്‍സി വിടാനുളള താത്പര്യം നേരത്തെ പരസ്യമാക്കിയിരുന്നു. 800 കോടിയോളം രൂപയാണ് ഹസാര്‍ഡിനായി ചെല്‍സി പറയുന്ന വില. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായാല്‍ ഹസാര്‍ഡ് റയലിന്റെ വെളുത്ത കുപ്പായത്തില്‍ പുതിയ സീസണില്‍ കളത്തിലിറങ്ങും.

Story first published: Friday, July 20, 2018, 12:01 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+