പരിക്ക് പൂര്‍ണമായും വിട്ടുമാറിയില്ലെന്ന് നെയ്മര്‍; ആരാധകര്‍ ആശങ്കയില്‍
മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡുമായി കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് താരം പ്രതികരിച്ചു. ജനങ്ങള്‍ അസംബന്ധമാണ് സംസാരിക്കുന്നതെന്നും താനിപ്പോള്‍ ബ്രസീലിനുവേണ്ടി ലോകകപ്പിനൊരുങ്ങുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു.
ശാരീരികമായി താന്‍ ഫിറ്റായിക്കഴിഞ്ഞു. കാലിലെ പരിക്കില്‍നിന്നും മോചിതനായി വരികയാണ്. ചെറിയ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അത് തന്നെ അലട്ടില്ലെന്നാണ് കരുതുന്നത്. നൂറുശതമാനവും ശാരീരിക ക്ഷമത കൈവരിക്കാന്‍ സമയമെടുക്കും. ലോകകപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അപ്പോഴേക്കും താന്‍ കാല്‍ പൂര്‍ണമായും വഴങ്ങുമെന്നാണ് പ്രതീക്ഷയെന്നും നെയ്മര്‍ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ക്രൊയേഷ്യയ്‌ക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് നടക്കുന്ന ഈ മത്സരത്തില്‍ കളിക്കും. താന്‍ തിരിച്ചുവരാന്‍ ഒരുങ്ങിക്കഴിഞ്ഞതായും നെയ്മര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫിബ്രുവരിമുതല്‍ കളിക്കളത്തില്‍ നിന്നും പുറത്തു നില്‍ക്കുന്ന നെയ്മറിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെല്ലാം ഈ സൂപ്പര്‍താരത്തെ ചുറ്റിപ്പറ്റിയാണ്. ഇിതിനിടയിലാണ് താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകളും പരക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications