Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറില്ലാതെയും ജയിക്കുമെന്ന് റൊണാള്‍ഡോയും പെലെയും

റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പുറത്തായതോടെ ടീമിന് ആശ്വാസവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി. നെയ്മര്‍ ഇല്ലാതെയും ടീം ജയിക്കുമെന്ന് രണ്ടു ലോകകപ്പുകളുടെ ഭാഗമായിരുന്ന മുന്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1962ല്‍ പെലെ പരിക്കേറ്റു പുറത്തായതുപോലുള്ള സാഹചര്യമാണ് ഇപ്പോള്‍, അന്ന് ബ്രസീല്‍ ചാമ്പ്യന്‍ന്മാരായതുപോലെ 2014ലും കിരീടം ബ്രസീല്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു.

നെയ്മറും തിയാഗോയും ഇല്ലാത്തതുകൊണ്ട് ജര്‍മനി ഏതെങ്കിലും സന്തോഷിക്കേണ്ട. ബ്രസീല്‍ തങ്ങളുടെ പതിവുശൈലിയില്‍ മികച്ച ഒത്തിണക്കത്തോടെയുള്ള ടീമായി പോരാടും. അന്തിമ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും റൊണാള്‍ഡോ പറഞ്ഞു. ബ്രസീലിനെ ചെറുതായി കണ്ടാല്‍ ജര്‍മനി കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ronaldooo

ബ്രസീല്‍ കിരീടം നേടുമെന്ന് ഇതിഹാസതാരം പെലെയും പറഞ്ഞു. 1962ല്‍ ചെക്ലോസോവാക്യയ്ക്ക് എതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ തനിക്ക് ലോകകപ്പ് നഷ്ടമായിരുന്നു. എന്നാല്‍ സഹതാരങ്ങള്‍ മികച്ച പ്രകടനം നടത്തി കപ്പ് ബ്രസീലിന് സമ്മാനിച്ചു. സമാന സാഹചര്യത്തില്‍ നെയ്മറില്ലാതെ ബ്രസീല്‍ കീരിടവിജയം സാധ്യമാക്കുമെന്ന് തന്റെ ട്വിറ്ററിലൂടെ പെലെ അറിയിച്ചു.

കൊളംബിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ് പുറത്തുപോയ നെയ്മര്‍ക്ക് ലോകകപ്പ് നഷ്ടമാകും. 45 ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ നെയ്മര്‍ കളിക്കളത്തിലേക്ക് മടങ്ങിവരികയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം തുടങ്ങുന്ന സ്പാനിഷ് ലീഗിലെ ആദ്യ മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി.

Story first published: Monday, July 7, 2014, 16:00 [IST]
Other articles published on Jul 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+