ബെയ്ജിങ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ക്ലബ്ബ് ഫുട്ബോളില്‍ വീണ്ടും സജീവാമാകാനൊരുങ്ങുന്നു. ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജിയുടെ താരമായ നെയ്മറിന് പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ചാലഞ്ചര്‍ ട്രോഫിക്ക് ഇന്ത്യന്‍ പെണ്‍പട റെഡി... ടീമുകളെ പ്രഖ്യാപിച്ചു
ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജി കോപ ഡി ഫ്രാന്‍സ് ജേതാക്കളായ മൊണാക്കോയെയാണ് എതിരിടുക.. ഫ്രഞ്ച് സൂപ്പര്‍ കപ്പിനായി നെയ്മറും സംഘവും ചൈനയില്‍ എത്തി. ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂടുമാറിയതിനു ശേഷം നെയ്മര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 30 മല്‍സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
🔙😄
— Paris Saint-Germain 🇫🇷 (@PSG_inside) August 2, 2018
Le retour de @neymarjr ⚡️🔴🔵
🇨🇳 #NJRinChina pic.twitter.com/kvzyLCCOdh