Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് വണ്ണില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാര്? കണക്കുകള്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. എല്‍ ഇക്യുപീപുറത്തുവിട്ട കണക്കുകള്‍ പ്രകാരം പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നത്. വര്‍ഷം 222 ദശലക്ഷം യൂറോയാണ് നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് കൈപ്പറ്റുന്നത്. ഒരു മാസം ഏകദേശം 3.6 ദശലക്ഷം യൂറോയാണ് നെയ്മറിന്റെ പ്രതിഫലം.

രണ്ടാം സ്ഥാനത്തുള്ളതും പിഎസ്ജി താരമാണ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ എംബാപ്പെയ്ക്ക് മാസം 1.91 ദശലക്ഷം യൂറോയാണ് ലഭിക്കുന്നത്. 1.5 ദശലക്ഷം യൂറോ പ്രതിഫലം വാങ്ങുന്ന തിയാഗോ സില്‍വയാണ് മൂന്നാം സ്ഥാനത്ത്. എഡിന്‍സന്‍ കവാനി (1.345), മാര്‍ക്കിനോസ് ആന്റ് മാര്‍ക്കോ വെറാറ്റി (1.2), ഏഞ്ചല്‍ ഡി മരിയ (1.1), കെയ്‌ലര്‍ നവാസ് (1) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

neymar-psg-

ഇന്റര്‍ വിട്ട് പിഎസ്ജിയിലെത്തിയ മാര്‍ക്കോ ഇക്കാര്‍ഡിക്ക് ഒരു ദശലക്ഷം യൂറോയ്ക്കടുത്താണ് പ്രതിഫലം. മുന്‍ ബാഴ്‌സലോണ താരമായിരുന്ന നെയ്മറെ വന്‍ പ്രതിഫലം നല്‍കിയാണ് പിഎസ്ജി ടീമിലെത്തിച്ചത്. നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ തീവ്ര ശ്രമം നടത്തിയെങ്കിലും വിട്ടുനല്‍കാന്‍ പിഎസ്ജി റെക്കോഡ് തുക ആവശ്യപ്പെട്ടതോടെ ബാഴ്‌സ പിന്മാറി.

Story first published: Sunday, February 9, 2020, 8:26 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+