വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

താരങ്ങള്‍ ആശങ്കയില്‍; നെയ്മറും, കൗടിന്യോയും, പോഗ്ബയും വിലക്ക് ഭീഷണിയില്‍

By Desk

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ വിലക്ക് ഭീഷണിയില്‍. ബ്രസീലിന്റെ ഫിലിപ്പ് കൗടീന്യോ, നെയ്മര്‍, ലൂയിസ് എന്നിവര്‍ക്ക് ഒരു മഞ്ഞക്കാര്‍ഡ് കൂടി കണ്ടാല്‍ അടുത്ത മത്സരം പുറത്തിരിക്കേണ്ടിവരും. ബെല്‍ജിയത്തിനെതിരെ വമ്പന്‍ മത്സരത്തിന് ഇറങ്ങുന്ന താരങ്ങള്‍ ഇതോടെ ആശങ്കയിലാണ്.

neymar

രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിലക്ക് ലഭിക്കും. ഒട്ടേറെ താരങ്ങള്‍ ഇതിനകം തന്നെ വിലക്കിലാണ്. ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ കാസിമിറോയ്ക്ക് കളിക്കാന്‍ കഴിയില്ല. മെക്‌സിക്കോയ്‌ക്കെതിരെ മികച്ചുനിന്ന കാസിമിറോയുടെ വിലക്ക് ബ്രസീലിന് ക്ഷീണമാകും. കൂടാതെ വിലക്ക് ലഭിക്കാതിരിക്കാന്‍ മറ്റു താരങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ കളിക്കേണ്ടിവരും.

യുറുഗ്വായിയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയും വിലക്ക് ഭീഷണിയിലാണ്. ഒളിവര്‍ ജിറൂഡ്, പാവാര്‍ഡ്, ടോളിസോ തുടങ്ങിവരും ഒരു മഞ്ഞക്കാര്‍ഡ് കണ്ടിട്ടുണ്ട്. ബെല്‍ജിയത്തിന്റെ തോമസ് മ്യൂനിയര്‍, വെര്‍ട്ടോന്‍ഗന്‍, യൗരി, കെവിന്‍ ഡി ബ്രുയിന്‍, ലിയാന്‍ഡര്‍ ഡെന്‍ഡോന്‍ക്കര്‍ എന്നിവരും വിലക്ക് ഭീഷണിയിലാണ്. പ്രധാന താരങ്ങള്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് വിട്ടു നില്‍ക്കേണ്ടിവന്നാല്‍ അത കളിയുടെ ഫലത്തെ കാര്യമായി സ്വാധീനിക്കും.

Story first published: Friday, July 6, 2018, 9:01 [IST]
Other articles published on Jul 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X