ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ക്കെതിരെ പിഎസ്ജി കോച്ച് തോമസ് ടുഷല്‍
പാരീസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നസിനോട് തോറ്റതിന് പിന്നാലെ ആരാധകന്റെ മുഖത്തടിച്ച ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ പിഎസ്ജി പരിശീലകന്‍ തോമസ് ടുഷല്‍. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുന്നതിനിടെ നെയ്മര്‍ ആരാധകന്റെ മുഖത്തടിക്കുകയായിരുന്നു. നെയ്മറുടെ പ്രവര്‍ത്തിയെ രൂക്ഷ ഭാഷയിലാണ് ടുഷല്‍ വിമര്‍ശിച്ചത്.

താനൊരിക്കലും അത് ഇഷ്ടപ്പെടുന്നില്ല, താന്‍ ചെയ്യുകയുമില്ല. നിങ്ങളും അത് ചെയ്യരുതെന്ന് ടുഷല്‍ പറഞ്ഞു. തോല്‍വിക്കുശേഷം മെഡലുകള്‍ സ്വീകരിക്കാന്‍ പോകുന്നത് അത്ര സന്തോഷകരമായ കാര്യമല്ല. എല്ലാവര്‍ക്കും അത് വിഷമമുണ്ടാക്കുന്നതാണ്. എന്നാല്‍, അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. ഒരു ആരാധകനുമായി ഫൈറ്റ് ചെയ്യുകയല്ല വേണ്ടതെന്നും ടുഷല്‍ പറഞ്ഞു.
ഫൈനലില്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ അട്ടിമറിച്ച് റെന്നസ് കിരീടം ചൂടിയിരുന്നു. നിശ്ചിത സമയത്ത് 2-2ന് സമനില ആയതോടെ എസ്ട്രാടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയ മത്സരത്തിലാണ് റെന്നസിന്റെ വിജയം. ഇതിനുശേഷം മെഡല്‍വാങ്ങാനായി സ്റ്റേഡിയത്തിലേക്ക് നടന്നുകയറുന്നതിനിടെ പിഎസ്ജി കളിക്കാരെ പ്രകോപിപ്പിച്ച ഒരു ആരാധകന്റെ മുഖത്തിടിക്കുകയായിരുന്നു നെയ്മര്‍. സംഭവത്തില്‍ നെയ്മര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. റഫറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവേഫ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications