Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് ഭേദമായി; നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചു

ആരു പറഞ്ഞെടാ നെയ്മര്‍ ബാഴ്‌സയില്‍ പോകുമെന്ന്‌ ? | Oneindia Malayalam

പാരിസ്: ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചു. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കോപ്പാ അമേരിക്ക നഷ്ടമായ നെയ്മര്‍ കായിക പൂര്‍ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. പി.എസ്.ജിയിലെ ഡോക്ടര്‍മാരുടെ സേവനത്തിന് കീഴിലാണ് നെയ്മര്‍ പരിശീലനം നടത്തുന്നത്. ജിമ്മിലും അദ്ദേഹം സമയം ചിലവഴിച്ചു. അവസാന സീസണിലും പരിക്ക് വേട്ടായാടിയ നെയ്മര്‍ ഇത്തവണ പ്രതീക്ഷയോടെയാണിറങ്ങുന്നത്. പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചതോടെ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹവും ഏറെക്കുറെ അവസാനിച്ചു.

neymar

നെയ്മറെ വിട്ടുനല്‍കില്ലെന്നും അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ ക്ലബ്ബ് മാറാമെന്നും പി.എസ്.ജി പ്രസിഡന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നെയ്മര്‍ ബാഴ്‌സലോണയിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പിതാവും സ്വീകരിച്ചതും. നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്നാണ് നെയ്മറിന്റെ പിതാവ് കഴിഞ്ഞിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. അന്റോണിയോ ഗ്രിസ്മാനുമായി കഴിഞ്ഞ ദിവസം ബാഴ്‌സലോണ കരാറിലെത്തിയതോടെ ഈ സീസണില്‍ ഫ്രഞ്ച് നിരയില്‍ നെയ്മറുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

2017ലാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്കെത്തിയത്. നിലവിലെ ഏറ്റവും ഉയര്‍ന്ന കൈമാറ്റ തുകയ്ക്കായിരുന്നു നെയ്മറിന്റെ കൂടുമാറ്റം.എന്നാല്‍ പ്രതീക്ഷിച്ച അംഗീകാരം നെയ്മറിന്റെ ഫ്രഞ്ച് ക്ലബ്ബില്‍ ലഭിച്ചില്ല. ക്ലബ്ബിലെ സീനിയര്‍ താരം എഡിന്‍സണ്‍ കവാനിയുമായുള്ള അഭിപ്രായ ഭിന്നതയും കാണിയെ അടിച്ചതുമെല്ലാം നെയ്മറിന് ആരാധക പിന്തുണ കുറച്ചു.നിരന്തരം പരിക്കിന് പിടിയിലായതും താരത്തിന് തിരിച്ചടിയായി.കെയ്‌ലിയന്‍ എംബാപ്പയുടെ മികച്ച പ്രകടനവും നെയ്മറിന്റെ സൂപ്പര്‍ ഹീറോ പരിവേഷത്തിന് കോട്ടം വരുത്തി.ക്ലബ്ബിനുവേണ്ടി 37 മത്സരത്തില്‍ നിന്ന് 34 ഗോളാണ് നെയ്മറിന്റെ സമ്പാദ്യം.

Story first published: Wednesday, July 17, 2019, 10:39 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+