Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസാര്‍ഡിനെയും കുര്‍ട്ടോയെയും കൈവിടില്ലെന്ന് പുതിയ ചെല്‍സി മാനേജര്‍

ലണ്ടന്‍: സൂപ്പര്‍താരം ഏദന്‍ ഹസാര്‍ഡിനെയും ഗോള്‍ കീപ്പര്‍ ടിബൗട്ട് കുര്‍ട്ടോയെയും ചെല്‍സിയില്‍ നിന്നും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് ടീമിന്റെ പുതിയ പരിശീലകന്‍ മൗറീസോ സാറി. പരിശീലകനായി ചുമതലയേറ്റെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുന്‍ നാപ്പോളി കോച്ച്.

തമാശയും കളിയും ഇടകലര്‍ന്നതാണ് തന്റെ രീതിയെന്ന് സാറി പറയുന്നു. സീസണ്‍ അവസാനിക്കുമ്പോഴും എല്ലാ ടൂര്‍ണമെന്റുകളിലും ചെല്‍സി സജീവമായിരിക്കണമെന്നാണ് ആഗ്രഹം. മികച്ച കളിക്കാരുള്ളതിനാല്‍ തനിക്കതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹസാര്‍ഡും കുര്‍ട്ടോയും ടീം വിടുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

muariziosarri

കരുത്തരായ താരങ്ങളെ ക്ലബ്ബ് സംരക്ഷിക്കും. അവരെ ടീമിന് ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുവരും റയല്‍ മാഡ്രിഡുമായി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, മുന്‍കോച്ച് അന്റോണിയോ കോണ്ടെയില്‍ നിന്നും വ്യത്യസ്തനായിരിക്കും താനെന്നും സാറി പറഞ്ഞു.

കളിക്കാരെ മനസിലാക്കാന്‍ സമയമെടുക്കും. പലരും ലോകകപ്പിനുശേഷം ടീമില്‍ തിരിച്ചെത്തിയിട്ടില്ല. നിലവാരമുള്ള കളിക്കാര്‍ ടീമിന് നല്ല മത്സരഫലമുണ്ടാക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ഗീഞ്ഞോയെ സാറി ടീമിലുള്‍പ്പടുത്തുകയും ചെയ്തിട്ടുണ്ട്. സീസണ് മുന്നോടിയായുള്ള ചെല്‍സിയിലേക്കുള്ള ആദ്യ ട്രാന്‍സ്ഫര്‍ കൂടിയാണ് ജോര്‍ഗീഞ്ഞോ. ഓഗസ്ത് അഞ്ചിന് കമ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തോടെയാണ് ചെല്‍സി സീസണ്‍ ആരംഭിക്കുക.

Story first published: Thursday, July 19, 2018, 12:32 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+