ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ നിമഞ്ച മാറ്റിച്. 2023വരെ ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് മാറ്റിച് ഒപ്പിട്ടത്.നിലവില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുക്കുന്നത്. മാറ്റിച് ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സംബന്ധിച്ച് ഗുണം ചെയ്യുന്നകാര്യമാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് മാറ്റിച്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്പോലൊരു മികച്ച ക്ലബ്ബിനൊപ്പം തുടരാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് കരാര്‍ പുതുക്കിയ ശേഷം മാറ്റിച് പ്രതികരിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അത് ചെയ്യാന്‍ സാധിക്കുന്നത് വലിയ ബഹുമതിയാണ്. ഇത്തരമൊരു മഹത്തായ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ കാര്യമാണ്. യുവതാരങ്ങളും പരിചയസമ്പന്നരും ചേര്‍ന്ന ബാലന്‍സുള്ള ടീമാണ് യുണൈറ്റഡിന്റേത്.
ഇംഗ്ലണ്ടില്‍ ചെല്‍സി മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു, ഇറ്റലിയില്‍ യുവന്റസിനെ നാണംകെടുത്തി മിലാന്
സീസണില്‍ ഏറ്റവും മികച്ച പോയിന്റോടെ അവസാനിപ്പിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ മഹത്തായ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്-മാറ്റിച് പറഞ്ഞു. 2017ല്‍ ചെല്‍സിയില്‍ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ജോസ് മൗറീഞ്ഞോയുടെ താല്പര്യമാണ് മാറ്റിചിനെ യുണൈറ്റഡിലെത്തിച്ചത്. ക്ലബ്ബിനൊപ്പം 114 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും മാറ്റിചിന്റെ പേരിലുണ്ട്. സെര്‍ബിയക്കുവേണ്ടി 48 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.
നിമഞ്ച പുതിയ കരാറിന് തയ്യാറായതില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രൊഫഷണലിസവും നേതൃത്വ പാഠവവും നന്നായി അറിയാം. യുണൈറ്റഡ് പോലൊരു യുവതാരങ്ങളാല് സമ്പന്നമായ ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്തതാണെന്നും സോള്‍ഷെയര്‍ കൂട്ടിച്ചേര്‍ത്തു. ലtuക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം ലീഗ് ഫുട്ബോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പരിക്കേറ്റിരുന്ന താരങ്ങളെല്ലാം പൂര്‍ണ കായിക ക്ഷമതയോടെ തിരിച്ചെത്തിയത് യുണൈറ്റഡിന് കരുത്തായി.
മികച്ച പ്രകടനമാണ് നിലവില്‍ ക്ലബ്ബ് പുറത്തെടുക്കുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിനെ ടീമിലെത്തിച്ചത് ക്ലബ്ബിന്റെ പ്രകടനത്തില്‍ വലിയ വ്യത്യാസമാണുണ്ടാക്കിയിരിക്കുന്നത്. ബ്രൂണോ -പോള്‍ പോഗ്ബ കൂട്ടുകെട്ട് ക്ലബ്ബിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം കളിച്ച നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് യുണൈറ്റഡ് നേടിയത്. സീസണില്‍ 33 മത്സരത്തില്‍ നിന്നായി 15 ജയവും 10 സമനിലയും എട്ട് തോല്‍വിയുമടക്കം 55 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അവസാന നാലില്‍ ഇടം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്ലബ്ബുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ചെല്‍സിയാണ് നിലവില്‍ നാലാം സ്ഥാനത്തുള്ളത്.