Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്ക് കാരണം കോലിയുടെ ക്യാപ്റ്റന്‍സി; ആ തീരുമാനം; ആഞ്ഞടിച്ച് നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ ജയത്തിനടുത്ത് വെച്ച് ഇന്ത്യ കൈവിട്ടതോടെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് കേവലം 31 റണ്‍സിന് അടുത്തുവെച്ച് ഇന്ത്യ കളി തോറ്റതിന് കാരണങ്ങള്‍ പലതുണ്ട്. ടീം മാനേജ്‌മെന്റിനും തോല്‍വി കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

രണ്ട് ഇന്നിങ്‌സുകളില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയ്ക്കുവേണ്ടി പൊരുതി നിന്നെങ്കിലും മറ്റു ബാറ്റസ്മാന്മാരില്‍നിന്നും പിന്തുണയുണ്ടായില്ല. ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറുകളില്‍ ഒതുക്കുന്നതില്‍ ഇന്ത്യയുടെ ബൗളിങ് നിര വിജയിച്ചിരുന്നു. മാത്രമല്ല, ക്യാപ്റ്റന് ബാറ്റിങ്ങില്‍ പിന്തുണ നല്‍കാനും വാലറ്റത്തിന് സാധിച്ചു. ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ ജയത്തിനടുത്ത് വെച്ച് ഇന്ത്യ കൈവിട്ടതോടെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് കേവലം 31 റണ്‍സിന് അടുത്തുവെച്ച് ഇന്ത്യ കളി തോറ്റതിന് കാരണങ്ങള്‍ പലതുണ്ട്. ടീം മാനേജ്‌മെന്റിനും തോല്‍വി കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

വിരാട് കോലിക്കെതിരെ നാസര്‍ ഹുസൈന്‍

വിരാട് കോലിക്കെതിരെ നാസര്‍ ഹുസൈന്‍

എന്നാല്‍, കോലിയുടെ ബാറ്റിങ്ങിനെ പുകഴ്ത്തുമ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടതാണ് ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കിടയാക്കിയെതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ വിലയിരുത്തി. കോലിയുടെ ബാറ്റിങ് അസാധാരണമെന്നാണ് നാസര്‍ ഹുസൈന്റെ പുകഴ്ത്തല്‍. അതേസമയം, ക്യാപ്റ്റന്റെ പോരായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ തീരുമാനം ഇന്ത്യയെ തോല്‍പ്പിച്ചു

ആ തീരുമാനം ഇന്ത്യയെ തോല്‍പ്പിച്ചു


രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി യുവതാരം സാം കറന്‍ നേടിയ 63 റണ്‍സാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. ഒരവസരത്തില്‍ ഇംഗ്ലണ്ട് 87ന് 7 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇവിടെവെച്ചാണ് കറനും റഷീദും ഒന്നു ചേരുന്നത്. നന്നായി പന്തെറിഞ്ഞിരുന്ന അശ്വിനെ ഒരു മണിക്കൂര്‍നേരം കോലി പിന്‍വലിച്ചതാണ് കറന് തുണയായതെന്നും ഹുസൈന്‍ വിലയിരുത്തി. ഇടംങ്കൈയ്യന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ പിന്‍വലിച്ചത് കോലിയുടെ ക്യാപ്റ്റന്‍സിയുടെ പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെസ്റ്റില്‍ ഒരുക്കിയത് മികച്ച പിച്ച്

ടെസ്റ്റില്‍ ഒരുക്കിയത് മികച്ച പിച്ച്

എഡ്ജ്ബാസ്റ്റണിലേത് മികച്ച പിച്ചാണ്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏതെങ്കിലും ഒരു ടീം ആധിപത്യം സ്ഥാപിക്കുന്നതാണ് കാണപ്പെടാറുള്ളത്. എന്നാല്‍, ആദ്യ ടെസ്റ്റ് ഇരു കൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായി. ക്യാപ്റ്റനെന്ന നിലയില്‍ ജോ റൂട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ പറഞ്ഞു.

 സാം കറന്‍ പുതിയ താരോദയം

സാം കറന്‍ പുതിയ താരോദയം

വിരാട് കോലി ടെസ്റ്റില്‍ 200 റണ്‍സെടുത്തു. എന്നാല്‍, കളിയെ ശരിക്കും മാറ്റി മറിച്ചത് ഇരുപതുകാരനായ സാം കറനാണ്. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റിന് പുറമെ രണ്ടാം ഇന്നിങ്‌സില്‍ 63 റണ്‍സെടുമെടുത്ത യുവതാരം പരിചയ സമ്പന്നനായ കളിക്കാരനെന്ന പോലെയാണ് കാണപ്പെട്ടെതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

nasserhussain


രണ്ട് ഇന്നിങ്‌സുകളില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയ്ക്കുവേണ്ടി പൊരുതി നിന്നെങ്കിലും മറ്റു ബാറ്റസ്മാന്മാരില്‍നിന്നും പിന്തുണയുണ്ടായില്ല. ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറുകളില്‍ ഒതുക്കുന്നതില്‍ ഇന്ത്യയുടെ ബൗളിങ് നിര വിജയിച്ചിരുന്നു. മാത്രമല്ല, ക്യാപ്റ്റന് ബാറ്റിങ്ങില്‍ പിന്തുണ നല്‍കാനും വാലറ്റത്തിന് സാധിച്ചു.

Story first published: Sunday, August 5, 2018, 11:39 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+