Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ വീണ്ടും തോറ്റു; റീഡിങിനോട് പൊരുതി ജയിച്ച് ചെല്‍സി

എഡിന്‍ബര്‍ഗ്: പ്രീ സീസണിലെ ലിവര്‍പൂളിന്റെ മോശം പ്രകടനത്തിന് മാറ്റമില്ല. ഇന്നലെ നടന്ന സൗഹൃദ ഫുട്‌ബോളില്‍ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോറ്റത്. പ്രീസീസലെ ഒരു മത്സരത്തില്‍പോലും ലിവര്‍പൂളിന് ജയിക്കാനായിട്ടില്ല.ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് 3-2ന് തോറ്റപ്പോള്‍ സെവിയ്യയോടും 2-2,സ്‌പോര്‍ട്ടിങിനോടും 2-2 സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് നാണക്കേട് സൃഷ്ടിക്കുന്നതാണ് ഈ പ്രകടനം.

ഓര്‍ഗി,വിജിനാല്‍ഡും,അലക്‌സ് ഓക്‌സ്ലെഡ് ചേംപെര്‍ലെയ്‌നും ലിവര്‍പൂള്‍ മുന്‍നിരയെ നയിച്ചപ്പോള്‍ മില്‍നര്‍,ഫാബിഞ്ഞോ,മാറ്റിപ്,വാന്‍ ഡെക്ക്,റോബര്‍ട്ട്‌സണ്‍ തുടങ്ങിയ പ്രമുഖരും ലിവര്‍പൂള്‍ നിരയിലുണ്ടായിരുന്നു. 4-3-3ഫോര്‍മേഷനില്‍ ലിവര്‍പൂളിനെ വിന്യസിച്ച യര്‍ഗന്‍ ക്ലോപിനെ 4-4-2 ഫോര്‍മേഷനിലിറങ്ങിയാണ് നാപ്പോളി തകര്‍ത്തത്.പന്തടക്കത്തില്‍ 59 ശതമാനം ലിവര്‍പൂള്‍ മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തില്‍ നാപ്പോളി മിടുക്കുകാട്ടി. 17ാം മിനുട്ടില്‍ ഇറ്റാലിയന്‍ കരുത്ത് ലിവര്‍പൂളിന്റെ പ്രതിരോധം ഭേദിച്ചു. ഡ്രൈസ് മെര്‍ട്ടന്‍സിന്റെ അസിസ്റ്റില്‍ ലോറന്‍സോ ഇന്‍സൈന്‍ പന്ത് പോസ്്റ്റിലാക്കി. 29ാം മിനുട്ടില്‍ നാപ്പോളി ലീഡുയര്‍ത്തി.ഇന്‍സൈന്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ മിലിക്ക് വലകുലുക്കി.52ാം മിനുട്ടില്‍ യൂനിസിലൂടെ നാപ്പോളി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സൂപ്പര്‍ താരങ്ങളായ സാദിയോ മാനെ,മുഹമ്മദ് സലാഹ്,റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരില്ലാതെയാണ് ലിവര്‍പൂളിന്റെ പ്രീ സീസണ്‍ പുരോഗമിക്കുന്നത്.ഇവരുടെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ട്.

lorenzoinsigne

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ചെല്‍സി റീഡിങിനെ 4-3ന് പരാജയപ്പെടുത്തി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ചെല്‍സി വിജയം പിടിച്ചെടുത്തത്. 13ാം മിനുട്ടില്‍ ബാറെറ്റിലൂടെ റീഡിങ് ലീഡെടുത്തപ്പോള്‍ ബാര്‍ക്കിലിയിലൂടെ ചെല്‍സി സമനില പിടിച്ചു. 42ാം മിനുട്ടില്‍ കെനഡിയിലൂടെ ചെല്‍സി ആദ്യ പകുതിയില്‍ 2-1ന്റെ ലീഡ് നേടി. എന്നാല്‍ 49ാം മിനുട്ടില്‍ മോറിസണിന്റെ ഗോളിലൂടെ റീഡിങ് വീണ്ടും ഒപ്പമെത്തി. 57ാം മിനുട്ടിലും 59ാം മിനുട്ടിലും വലകുലുക്കിയ മൗണ്ട് ചെല്‍സിക്ക് രണ്ട് ഗോളിന്റെ മുന്‍തൂക്കം സമ്മാനിച്ചത് മത്സരത്തില്‍ നിര്‍ണ്ണായകമായി. 70ാം മിനുട്ടില്‍ ബാല്‍ഡോക്കിലൂടെ റീഡിങ് മൂന്നാം ഗോള്‍ നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

Story first published: Monday, July 29, 2019, 9:38 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+