Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെൽജിയം സൂപ്പർ താരം ഇന്റർ മിലാനിലേക്ക്..

ഇറ്റാലിയൻ ക്ലബ്ബായ എ.എസ്. റോമയുടെ ബെൽജിയൻ സൂപ്പർ താരം റാഡ്ജ നൈൻ ഗോളൻ ഇന്റർ മിലാനിലേക്ക് ചേക്കേറാനൊരുങ്ങുന്നു.കരാർ വിവരം ക്ലബ്ബ് ഒദ്യോഗികമായി പുറത്തുവിട്ടിലെങ്കിലും പ്രമുഖ മാധ്യമങ്ങൾ താരത്തിന്റെ ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നൈൻ ഗോളാനെ കൂടാതെ ടോട്ടൻഹാം താരമായ മൗസ ഡെംബലെയായും ഇന്റർ ചർച്ച നടത്തുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്.

എ.എസ്. റോമയിലെ തകർപ്പൻ സീസണിനു ശേഷം ടീം വിടാൻ താരം നേരത്തെ തീരുമാനിച്ചിരുന്നു.ഈ സീസണിൽ റോമയെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തിക്കുകയും കൂടാതെ സീസണിലൊട്ടാകെ 42 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 11 അസിസ്റ്റുകളും നൈൻ ഗോളൻ നേടി.ക്ലബ്ബ് തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും റഷ്യൻ ലോകകപ്പിലെ റോബർട്ടോ മാർട്ടിനെസിന്റെ ടീമിൽ ഇടം നേടാനായില്ല.ഇതേ തുടർന്ന് നൈൻ ഗോളൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തു.

nainggolan

കഴിഞ്ഞ നാല് വർഷമായി റോമയുടെ മിന്നും താരമാണ് മുപ്പതുകാരനായ നൈൻ ഗോളൻ.താൻ ക്ലബ്ബ് വിടുന്ന കാര്യം മാനേജ്‌മെന്റുമായി ചർച്ച ചെയ്‌തെന്നും തന്റെ തീരുമാനത്തിൽ അവർക്ക് പൂർണ്ണ സമ്മതമാണെന്നും നൈൻ ഗോളൻ പറഞ്ഞു.

ബെൽജിയൻ ക്ലബ്ബായ ജര്മിനലിനുവേണ്ടി കളിച്ചുതുടങ്ങിയ നൈൻ ഗോളൻ ഇറ്റാലിയൻ ക്ലബ്ബുകളായ പൈസെൻസ,കാഗ്ലിയറി എന്നീ ക്ലബ്ബുകളിൽ കളിച്ചു തുടർന്ന് ലോൺ അടിസ്ഥാനത്തിൽ എ.എസ്. റോമയിലെത്തിയ താരം തകർപ്പൻ പ്രകടനത്തിലൂടെ ടീമിൽ സ്ഥിരസാന്നിദ്ധ്യമായി.

Story first published: Saturday, June 23, 2018, 9:01 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+