For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെല്‍ജിയം ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്

മോസ്‌കോ: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായുള്ള ബെല്‍ജിയം സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ റഡ്ജ നൈന്‍ഗോളനെ പുറത്തിരുത്തിയാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിന്‍സ് 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തിനുശേഷം സ്‌ക്വാഡ് 23 അംഗമാക്കി ചുരുക്കും.

റഡ്ജയെ ഒഴിവാക്കിയത് ബെല്‍ജിയന്‍ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനമായി. ചാമ്പ്യന്‍സ് ലീഗില്‍ റോമയെ സെമിഫൈനല്‍വരെ എത്തിച്ച് മിന്നുന്ന ഫോമില്‍ കളിക്കുന്ന താരമാണ് റഡ്ജ. മാത്രമല്ല, കഴിഞ്ഞ യൂറോ കപ്പില്‍ ബെല്‍ജിയത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോച്ചുമായി അത്ര രസത്തിലല്ലാത്തതാണ് താരത്തെ പുറത്താക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

radja

പ്രതീക്ഷിച്ചപോലെ ചെല്‍സിയുടെ സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രുയിനെയും കേന്ദ്രീകരിച്ചാകും ടീമിന്റെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോളടിയന്ത്രം റൊമേലു ലൂക്കാക്കു ഉള്‍പ്പെടെയുള്ള മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീം ലോകകപ്പിലെ കറുത്തകുതിരകള്‍ ആകുമെന്നാണ് കരുതപ്പെടുന്നത്.

ബെല്‍ജിയം സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍: കുര്‍ട്ടോയിസ്, മിഗ്നോലറ്റ്, കസ്റ്റീലസ്, സെല്‍സ്. പ്രതിരോധനിര താരങ്ങള്‍: ടോബി, കബ്‌സിലി, ജോര്‍ദന്‍ ലുക്കാക്കു, മെന്യുയര്‍, വെര്‍മലീന്‍, വെര്‍ട്ടോഗന്‍, സിമാന്‍, ബൊയാട്ട, വിന്‍സന്റ് കൊമ്പനി. മധ്യനിര താരങ്ങള്‍: ഫെല്ലിയേനി, വിറ്റ്‌സല്‍, ഡി ബ്രുയിന്‍, ഹസാര്‍ഡ്, ചാന്ദ്‌ലി, ഡെന്‍ഡോന്‍ക്കര്‍, ടോര്‍ഗന്‍ ഹസാര്‍ഡ്, ജനുസജ്, ടെലിമനാസ്. മുന്നേറ്റനിര താരങ്ങള്‍: ഡെംബാലെ, മിച്ചി ബാത്ഷുമായി, ബെന്റേക്ക്, കരാസ്‌കോ, ലുക്കാക്കു, മാര്‍നെസ്.

Story first published: Tuesday, May 22, 2018, 8:25 [IST]
Other articles published on May 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+