വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുംബൈ സിറ്റി അണ്ടര്‍ 18 ടീമിന് സീസണ്‍ വിലക്ക്, 10 ലക്ഷം രൂപ പിഴയും

മുംബൈ: മുംബൈ സിറ്റി എഫ്‌സിയുടെ അണ്ടര്‍ 18 ടീമിന് സീസണ്‍ വിലക്ക്. മുംബൈ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അച്ചടക്ക സമിതിയാണ് മുംബൈ സിറ്റി അണ്ടര്‍ 18 ടീമിന് സീസണ്‍ മുഴുവന്‍ വിലക്ക് കല്‍പ്പിച്ചത്. വിലക്കിന് പുറമെ പത്തു ലക്ഷം രൂപ പിഴയും അസോസിയേഷന്‍ ടീമിന് ചുമത്തി.

ഡിസംബര്‍ 11 -ന് എംഡിഎഫ്എ എലൈറ്റ് ഡിവിഷന്‍ ലീഗ് മത്സരത്തിനിടെ മുംബൈ താരങ്ങളും പരിശീലകരും അസിസ്റ്റന്റ് റഫറിയെ കയ്യേറ്റം ചെയ്തതാണ് വിലക്കിന് ആധാരം. സംഭവത്തില്‍ അന്വേഷണം നടത്തിയ അച്ചടക്ക സമിതി പത്തു മുംബൈ സിറ്റി എഫ്‌സി യുവതാരങ്ങള്‍ക്ക് സീസണ്‍ മുഴുവന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓരോരുത്തര്‍ക്കും 5,000 രൂപ വീതം പിഴയുമുണ്ട്.

മുംബൈ സിറ്റി എഫ്സി

കളിക്കാര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ കോച്ച് അബ്ദുള്‍ ഖാദിര്‍, ഫിസിയോ ജെയ് സിങ്, ഹെഡ് കോച്ച് മോഹന്‍ ദാസ്, അസിസ്റ്റന്റ് കോച്ച് സുപ്രിത് ജതാന എന്നിവരും കുറ്റക്കാരെന്ന് അച്ചടക്ക സമിതി കണ്ടെത്തി. എഎഫ്‌സി എ കോച്ചിങ് ലൈസന്‍സുള്ള പരിശീലകനാണ് മോഹന്‍ ദാസെന്നത് ഇവിടെ ശ്രദ്ധേയം. എന്തായാലും പരിശീലക സംഘത്തിനും വിലക്കും പിഴയും അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അബ്ദുള്‍ ഖാദിറും ജെയ് സിങ്ങിനും അഞ്ചു വര്‍ഷമാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. 25,000 രൂപ വീതം പിഴയും ഇരുവര്‍ക്കും മുംബൈ ഡിസ്ട്രിക്ട് ഫുട്്‌ബോള്‍ അസോസിയേഷന്‍ ചുമത്തി. കര്‍ണാടക എസ്എ ടീമിനെതിരെ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് മുംബൈ സിറ്റി അണ്ടര്‍ 18 ടീം അസിസ്റ്റന്റ് റഫറി ഉമേഷ് പട്ടേലിനെ കയ്യേറ്റം ചെയ്തത്.

സംഭവത്തില്‍ ക്ലബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എലൈറ്റ് ഡിവിഷന്‍് ലീഗ് റഫറിമാര്‍ രംഗത്തെത്തി. ഈ വര്‍ഷം ആദ്യമായാണ് മുംബൈ സിറ്റി ടീം എംഡിഎഫ്എ എലൈറ്റ് ഡിവിഷന്‍ ലീഗില്‍ പങ്കെടുക്കുന്നത്. നേരത്തെ, കൃത്യസമയത്ത് അക്രഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ജൂനിയര്‍ എഐഎഫ്എഫ് ലീഗുകളില്‍ കളിക്കാന്‍ മുംബൈ സിറ്റി എഫ്‌സിക്ക് അനുവാദമില്ല.

Story first published: Monday, December 16, 2019, 13:01 [IST]
Other articles published on Dec 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X