മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ അലൻ ഡിയോറിയെ ടീമിലെത്തിച്ച് മുംബൈ സിറ്റി എഫ് സി.ഐ എസ് എല്ലിന്റെ ഒന്നും രണ്ടും സീസണുകളിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി മദ്ധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഡിയോറി.താരം മുംബൈയിൽ എത്തിയ വിവരം ക്ലബ് അധിർകൃതർ പുറത്തുവിട്ടെങ്കിലും കരാർ കാലാവധി വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സീസണിൽ ഷില്ലോങ്ങ് ലജോങിന്റെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഈ ഇരുപത്തിരണ്ടുകാരൻ.ഷില്ലോങ്ങ് ലജോങിനുവേണ്ടി 12 മത്സരങ്ങൾ കളിക്കുകയും ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തു.ഇതോടെ താരത്തിനായി പല ഐ ലീഗ് ഐ.എസ്.എൽ ക്ലബ്ബുകൾ രംഗത്തുവരികയായിരുന്നു.കൂടാതെ കഴിഞ്ഞ മാസം ഇന്ത്യൻ ഫുട്ബോൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റേറ്റിൻ താരത്തെ ഇന്ത്യൻ ദേശിയ ടീമിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.
ആസ്സാമിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കിഴിൽ ഫുട്ബോൾ കളിച്ചുതുടങ്ങിയ ഡിയോറി തുടർന്ന് ജെംഷഡ്പൂരിലെ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ ചേർന്നു.2014 ഷില്ലോങ്ങ് ലജോങ്ങിലെത്തിയ താരം ലോൺ അടിസ്ഥാനത്തിൽ പ്രഥമ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറുകയായിരുന്നു.
ഡിയോറിക്ക് പുറമെ ജെംഷഡ്പൂരിൽ നിന്ന് സൗവിക് ചക്രബർത്തി,സൗവിക് ഘോഷ്,നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഗോൾകീപ്പർ രവി കുമാർ,മോഹൻ ബഗാനിൽ നിന്ന് റെയ്നർ ഫെർണാണ്ടസ്, എ.ടി.കെ യിൽ നിന്ന് അൻവർ അലി എന്നിവരെയും മുംബൈ നേരത്തെ ടീമിലെത്തിച്ചിരുന്നു.