ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഓഗ്‌ബെച്ചെ; നോട്ടമിട്ട് മുംബൈ സിറ്റി എഫ്‌സി

മുംബൈ: ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ബാര്‍ത്തലോമ്യു ഒഗ്‌ബെച്ച ക്ലബ്ബ് വിടാന്‍ തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുന്നേറ്റത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓഗ്‌ബെച്ച ബ്ലാസ്‌റ്റേഴ്‌സ് വിടുമോ ഇല്ലയോ എന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ താരത്തെ റാഞ്ചാന്‍ മുംബൈ സിറ്റി എഫ്‌സി തയ്യാറെടുക്കുന്നതായാണ് പുതിയ വിവരം. ദി ബ്രിഡ്ജാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വരുന്ന സീസണിന് മുന്നോടിയായുള്ള കൈമാറ്റ ജാലകത്തില്‍ ഓഗ്‌ബെച്ചയെ ടീമിലെത്തിക്കുന്നതിനാല്‍ മുംബൈ വൃത്തങ്ങള്‍ താരവുമായി ചര്‍ച്ച നടത്തിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ഓഗ്‌ബെച്ച 15 ഗോളുമായി തിളങ്ങിയിരുന്നു. ടീം നിരാശപ്പെടുത്തിയെങ്കിലും ശ്രദ്ധേയ പ്രകടനമാണ് ഓഗ്‌ബെച്ച കാഴ്ചവെച്ചത്. ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ താരം സമ്മാനിച്ചെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. നൈജീരിയന്‍ താരമായ ഓഗ്‌ബെച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് വരവറിയിച്ചത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഓഗ്‌ബെച്ച.

അദ്ദേഹം ഓഫ് സ്പിന്നറാണോ അല്ലയോ എന്ന് അശ്വിന്‍ തീരുമാനിക്കട്ടെ: ദിലീപ് ദോഷി

ഓഗ്‌ബെച്ചയെക്കൂടാതെ സിഡ്‌നി എഫ്‌സി താരം ആദം ലി ഫോന്‍ഡ്രിയെ ടീമിലെത്തിക്കാനും മുംബൈ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് അദ്ദേഹം ഇന്ത്യന്‍ ലീഗിലേക്ക് എത്തിയേക്കുമെന്ന് തന്നെയാണ് നിലവിലെ വിവരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റീഡിങ്ങിനുവേണ്ടിയും കളിച്ചിട്ടുണ്ട്. എ ലീഗില്‍ നിലവില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. നേരത്തെ ഹൈദരാബാദ് എഫ്‌സിയും എഫ്‌സി ഗോവയും ആദത്തിനായി രംഗത്തെത്തിയിരുന്നു. 2021വരെയാണ് ആദത്തിന് സിഡ്‌നിയുമായുള്ള കരാര്‍. അതിനാല്‍ത്തന്നെ വരും സീസണില്‍ 33കാരനായ താരത്തെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മുംബൈ.

ഇന്ത്യയുടെ പരമ്പര; സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിസിസിഐ

നെരോക്ക എഫ്‌സി താരം ഇമ്രാന്‍ ഖാനെ ടീമിലെത്തിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ശ്രമം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ മോഹന്‍ ബഗാന്‍ വിട്ട് നെരോക്കയിലെത്തിയ ഇമ്രാന്‍ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന തന്നെയാണ് നിലവിലെ വിവരം.കഴിഞ്ഞ സീസണില്‍ രണ്ട് അസിസ്റ്റും ഒരു ഗോളും ഇമ്രാന്‍ നേടിയിരുന്നു. അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐഎസ്എല്ലിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് നിലവില്‍ ആലോചന. 10 വേദികളിലായി നടത്തിയ ടൂര്‍ണമെന്റ് നാല് വേദികളിലായി നടത്താനും പദ്ധതികളുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 14, 2020, 15:22 [IST]
Other articles published on Jul 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X