Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുൻ പോർച്ചുഗീസ് സൂപ്പർ താരത്തെ പരിശീലകനാക്കാൻ മുംബൈ സിറ്റി...

അടുത്ത ഐ എസ് എൽ സീസണിൽ മുംബൈ സിറ്റി എഫ് സിയെ നയിക്കാൻ മുൻ പോർച്ചുഗീസ് സൂപ്പർ താരം എത്തുന്നു.പോർച്ചുഗീസ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുന്ന ജോർജ് കോസ്റ്റ വരുന്ന ഐ എസ് എൽ സീസണിൽ മുംബൈ സിറ്റി എഫ് സിയെ പരിശീലിപ്പിക്കാൻ എത്തുമെന്ന് റിപ്പോർട്ട്.

അദ്ദേഹവുമായി ചർച്ചനടത്തിയെന്നും വരും ദിവസത്തിൽ തന്നെ അദ്ദേഹം കരാറിൽ ഏർപെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ തവണ മുംബൈ സിറ്റിയെ പരിശീലിപ്പിച്ച കോസ്റ്റാറിക്കൻ പരിശീലകൻ അലസാന്ദ്രെ ഗുമിറസ് കഴിഞ്ഞ മാസം ടീം വിട്ടിരുന്നു.ഇതിനുപിന്നാലെയാണ് മുംബൈ കോസ്റ്റയെ സമീപിച്ചത്.

mumbai city fc

പോർച്ചുഗീസ് വമ്പൻ ക്ലബ്ബായ എഫ് സി പോർട്ടോയുടെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ജോർജ് കോസ്റ്റ.പോർചുഗലിനുവേണ്ടി 52 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള കോസ്റ്റ പോർച്ചുഗലിലെ മികച്ച പരിശീലകനുള്ള പുരസ്കാരവും നേടിട്ടുണ്ട്. 2014 മുതൽ 2016 വരെ ഗാബോൺ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ഈ നാൽപ്പത്തിയാറുകാരൻ,കുടുതലും റൊമാനിയൻ ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചിട്ടുള്ളത്. ഫ്രെഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ ടൂർസ് എഫ് സി യെ ആണ് അവസാനമായി കോസ്റ്റ പരിശീലിപ്പിച്ചത്.പതിനെട്ടോളം ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ കോസ്റ്റ എത്തുന്നത്.കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത് പിന്തള്ളപ്പെട്ട ടീമിനെ വരും സീസണിൽ പ്ലേയ് ഓഫിലെത്തിക്കുക എന്നതായിരിക്കും കോസ്റ്റയുടെ പ്രധാന ദൗധ്യം.

Story first published: Tuesday, August 14, 2018, 15:09 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+