ഐഎസ്എല്‍: ബെംഗളൂരുവിന് ബ്രേക്കിട്ട് മുംബൈ സിറ്റി, സീസണിലെ ആദ്യ തോല്‍വി... മുംബൈ തലപ്പത്ത്
മുംബൈ: ഐഎസ്എല്ലിന്റെ ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന തലയെടുപ്പോടെ മുന്നേറിയ ബെംഗളൂരു എഫ്‌സിക്ക് ഒടുവില്‍ കാലിടി. എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ മുംബൈ സിറ്റിയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരുവിനെ മലര്‍ത്തിയടിച്ചത്. 29ാം മിനിറ്റില്‍ പൗലോ മക്കാഡോയുടെ ഗോളാണ് മുംബൈക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ബെംഗളൂരുവിനെ പിന്തള്ളി മുംബൈ ലീഗില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. ഇരുടീമിനും 27 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി മുംബൈയെ മുന്നിലെത്തിക്കുകയായിരുന്നു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന ബെംഗളൂരുവിനെ വിറപ്പിക്കുന്ന പ്രകടനമാണ് സ്വന്തം തട്ടകത്തില്‍ മുംബൈ പുറത്തെടുത്തത്. 15ാം മിനിറ്റില്‍ തന്നെ മുംബൈ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മനസാന്നിധ്യം ബെംഗളൂരുവിേെന രക്ഷിക്കുകയായിരുന്നു. അതിവേഗ ത്രോയ്‌ക്കൊടുവില്‍ ഒറ്റയ്ക്കു പന്തുമായി മുന്നേറിയ സോഗു തൊടുത്ത ഗോളെന്നുറച്ച തകര്‍പ്പന്‍ ഷോട്ട് സന്ധു കുത്തിയകറ്റുകയായിരുന്നു. 29ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. കോര്‍ണറിനൊടുവില്‍ റാഫേല്‍ ബാസ്റ്റോസ് നല്‍കിയ ത്രൂബോള്‍ മുംബൈ ക്യാപ്റ്റന്‍ മക്കാഡോ താഴ്ന്ന ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം പകുതി. ഇരുടീമിനും നിരവധി ഗോളവസരങ്ങളാണ് രണ്ടാംപകുതിയില്‍ വീണ് കിട്ടിയത്. 55ാം മിനിറ്റില്‍ പോസ്റ്റ് തടസ്സമായിരുന്നില്ലെങ്കില്‍ മുംബൈ 2-0ന്റെ ലീഡ് നേടേണ്ടതായിരുന്നു. 61ാം മിനിറ്റില്‍ സോഗുവിന്റെ ഗോള്‍ശ്രമം ബെംഗളൂരു ഗോളി സന്ധു വിഫലമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications