വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സണലിനെതിരായ മത്സരശേഷം ഡിയഗോ മറഡോണ മൗറിഞ്ഞോയെ വിളിച്ചതെന്തിന് ? മൗറിഞ്ഞോ ആവേശത്തിലാണ് !

മത്സരശേഷം ഫുട്‌ബോളിലെ ഇതിഹാസ താരത്തിന്റെ ഫോണ്‍ കോള്‍ മൗറിഞ്ഞോയെ തേടിയെത്തി

By കാശ്വിന്‍

ലണ്ടന്‍: ആഴ്‌സണലിനെതിരെ ജയിച്ചെന്ന് കരുതി നില്‍ക്കുമ്പോഴാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവസാന മിനുട്ടില്‍ സമനില ഗോള്‍ വഴങ്ങുന്നത്. സ്വാഭാവികമായും മാഞ്ചസ്റ്ററിന്റെ പരിശീലകന്‍ ഹൊസെ മൗറിഞ്ഞോ കടുത്ത നിരാശയിലായി. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടിനിടെ ഹോം ഗ്രൗണ്ടില്‍ കൈയ്യില്‍ കിട്ടിയ ജയം നഷ്ടമാവുക എന്നത് വലിയ തിരിച്ചടി തന്നെയാണ്. ഈ നിരാശയില്‍ നില്‍ക്കുമ്പോഴാണ്, മത്സരം കഴിഞ്ഞ ഉടനെ മൗറിഞ്ഞോക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. അങ്ങേതലക്കല്‍ മറ്റാരുമല്ല - സാക്ഷാല്‍ ഡിയഗോ മറഡോണ!

മത്സരത്തെ കുറിച്ചൊക്കെ സംസാരിച്ച് ഡിയഗോ ഫോണ്‍ വെച്ചപ്പോള്‍ മൗറിഞ്ഞോയുടെ ആത്മവിശ്വാസം വര്‍ധിച്ചു. എന്താണ് മറഡോണ സംസാരിച്ചതെന്ന് മൗറിഞ്ഞോ വ്യക്തമാക്കുന്നില്ല. തന്നെ ആവേശത്തിലാഴ്ത്തി ഡിയഗോ എന്ന് മാത്രമാണ് മാഞ്ചസ്റ്റര്‍ കോച്ച് പറഞ്ഞത്. യൂറോപ ലീഗയില്‍ ഫെയനൂര്‍ദുമായാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം.

maradona

ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെ പ്രീമിയര്‍ ലീഗും. ഈ രണ്ട് മത്സരവും യുനൈറ്റഡിന് നിര്‍ണായകമാണ്. മറഡോണയുടെ ഫോണ്‍ വിളി നല്‍കുന്ന ആവേശവും ആത്മവിശ്വാസവും മാഞ്ചസ്റ്റര്‍ നിരയെ മുന്നോട്ട് നയിക്കുമെന്നാണ് മൗറിഞ്ഞോയുടെ വിശ്വാസം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകന്‍ എന്ന് മൗറിഞ്ഞോയെ വിശേഷിപ്പിച്ചിരുന്നു ഡിയഗോ മറഡോണ.

Story first published: Sunday, November 20, 2016, 15:50 [IST]
Other articles published on Nov 20, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X