ലണ്ടന്‍: ടോട്ടനത്തെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെങ്കിലും ലിവര്‍പൂളിന്റെ കളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ കോച്ച് ജോസ് മൊറീഞ്ഞോയ്ക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടില്ല. ആക്രമണാത്മക ഫുട്ബോളിന് പേരുകേട്ടവരാണ് ലിവര്‍പൂള്‍. ഹെന്ഡേഴ്സണ്, വിനാല്‍ദം, ഫാബിഞ്ഞോ, മില്‍നര്‍ എന്നിവരടങ്ങിയ മുന്നേറ്റനിരയുടെ ആക്രമണം കാണാനായില്ല.
പ്രതിരോധനിരയിലേക്ക് വലിഞ്ഞ അവര്‍ പ്രായോഗിക ഫുട്ബോളിന്റെ മറ്റൊരു വശമാണ് കാഴ്ചവെച്ചത്. കളി കണ്ടപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണെന്നുപോലും തോന്നിയില്ല. പ്രീമിയര്‍ ലീഗിലെ ഒരു സാധാരണ മത്സരമോ ലീഗ് കപ്പ് ഫൈനലോ ആണെന്നാണ് തോന്നിയത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്നാല്‍ വലിയ മുഹൂര്ത്തങ്ങളേറെയുണ്ടാകേണ്ട മത്സരമാണ്.
യുവേഫ സൂപ്പര്‍ കപ്പ് ആവേശമാവും; ലിവര്‍പൂളും ചെല്‍സിയും മുഖാമുഖം, മല്‍സരം ആഗസ്ത് 14ന്
അങ്ങനെയൊന്നും ഉണ്ടായില്ല. അതിനാല്‍ മത്സരം നല്ലതായിരുന്നില്ല-മൊറീഞ്ഞോ പറഞ്ഞു. മുന്‍ ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങറും മൊറീഞ്ഞോയുടെ അഭിപ്രായം ശരിവെച്ചു. ലിവര്‍പൂളിന്റെ പ്രകടനം ശരാശരി മാത്രമാണെന്നായിരുന്നു വെങ്ങറുടെ പ്രതികരണം.