Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പണമാണ് റൊണാള്‍ഡോയെ രക്ഷിക്കുന്നത്, രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ വനിതാ ടീം ക്യാപ്റ്റന്‍

വാഷിങ്ടണ്‍: യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനുമായി വനിതാ ഫുട്‌ബോള്‍ താരം. അമേരിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ അലക്‌സ് മോര്‍ഗനാണ് റൊണാള്‍ഡോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പണവും പ്രതാപവുമാണ് റൊണാള്‍ഡോയെ രക്ഷിക്കുന്നതെന്നാണ് മോര്‍ഗന്റെ ആരോപണം.

അലക്സ് മോർഗൻ

അടുത്തിടെ റൊണാള്‍ഡോയ്‌ക്കെതിരേ പീഡന പരാതിയുമായി യുവതി രംഗത്തെത്തുകയും പിന്നീടത് ഒത്തുതീര്‍പ്പാകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മോര്‍ഗന്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പണമുപയോഗിച്ച് എല്ലാത്തില്‍ നിന്ന് രക്ഷപെടുന്നു. റൊണാള്‍ഡോയ്‌ക്കെതിരേ കൃത്യമായ തെളിവുകളുണ്ടായിട്ടും കൈനിറയെ പണമുള്ളതിനാല്‍ അയാല്‍ രക്ഷപെട്ടു.വനിതകള്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും പിന്തുണയും ലഭിക്കണമെന്നും മോര്‍ഗന്‍ പറഞ്ഞു.

ഈ മാസം നടക്കുന്ന ഫിഫ ബെസ്റ്റ് പുരസ്‌ക്കാര വേദിയില്‍ ഇരുവരും പങ്കെടുക്കുന്നുണ്ട്. റൊണാള്‍ഡോ മറ്റേത് കളിക്കാരെ കാണുന്നപോലെ മാത്രമെ കാണുന്നുള്ളുവെന്നും മോര്‍ഗന്‍ പറഞ്ഞു. നേരത്തെയും റൊണാള്‍ഡോയ്‌ക്കെതിരേ പ്രതികരിച്ച് മോര്‍ഗന്‍ രംഗത്തെത്തിയിരുന്നു.

റൊണാൾഡോ - അലക്സ് മോർഗൻ

കഴിഞ്ഞിടെ റൊണാള്‍ഡോ സ്‌പോര്‍ട്‌സ് അഴിമതിയുടെ ഐക്കണ്‍ താരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത അലക്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. 30 -കാരിയായ അലക്‌സ് മോര്‍ഗന്‍ 2010 മുതല്‍ അമേരിക്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ദേശീയ ടീമിനൊപ്പം 169 മത്സരത്തില്‍ നിന്ന് 107 ഗോളും താരം നേടിയിട്ടുണ്ട്.

Story first published: Tuesday, September 10, 2019, 17:53 [IST]
Other articles published on Sep 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+