വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സീസണ്‍ മതിയാക്കി, മോഹന്‍ ബഗാന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍

മോഹന്‍ ബഗാന്‍ ഐ ലീഗ് ചാംപ്യന്‍മാരായി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ ലോകം സ്തംഭിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. ലീഗില്‍ ബാക്കിയുണ്ടായിരുന്ന 28 മത്സരങ്ങളും ലീഗ് സമിതി വേണ്ടെന്നുവെച്ചു.

സീസണ്‍ മതിയാക്കി, മോഹന്‍ ബഗാന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍

അടുത്ത സീസണ്‍ മുതല്‍ രണ്ടാം ഡിവിഷന്‍ ക്ലബുകള്‍ക്കായി പുതിയ ചെറു ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ആലോചനയും ഫുട്‌ബോള്‍ ഫെഡറേഷനുണ്ട്. ചെറു ടീമുകള്‍ക്ക് ഹീറോ ഐ ലീഗ് ചാംപ്യന്‍ഷിപ്പിലേക്കുള്ള വാതില്‍പ്പടിയാകും പുതിയ ടൂര്‍ണമെന്റ്. ഇതേസമയം, രണ്ടാം ഡിവിഷന്‍ ക്ലബുകള്‍ക്കായി യോഗ്യതാ ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെങ്കില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡേഷന്റെ അനുമതി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തേടേണ്ടതുണ്ട്. വൈകാതെത്തന്നെ ഇരു ഫുട്‌ബോള്‍ ബോര്‍ഡുകളും ഇക്കാര്യം ചര്‍ച്ച ചെയ്യും.

Most Read: ഒരു രാജ്യത്ത് നിന്ന് ഒരാള്‍ മാത്രം... ഇത് ജാഫറിന്റെ ടി20 ഇലവന്‍, ഇന്ത്യയുടെ 'ഭാഗ്യവാന്‍' ആരെന്നറിയാംMost Read: ഒരു രാജ്യത്ത് നിന്ന് ഒരാള്‍ മാത്രം... ഇത് ജാഫറിന്റെ ടി20 ഇലവന്‍, ഇന്ത്യയുടെ 'ഭാഗ്യവാന്‍' ആരെന്നറിയാം

നിലവില്‍ കൊറോണ ആശങ്ക വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരായി വാഴിക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. ഇതോടെ 2019-20 ഐ ലീഗ് സീസണിന് വിരാമമായി. ഐ ലീഗ് കിരീടം മോഹന്‍ ബഗാന്റെ പേരിലുമായി. ലീഗിലെ മറ്റു മത്സരങ്ങള്‍ റദ്ദു ചെയ്ത പശ്ചാത്തലത്തില്‍ ഈ മത്സരങ്ങളുടെ പ്രൈസ് മണി പത്തു ടീമുകളും തുല്യമായി പങ്കിടും. എന്നാല്‍ ചാംപ്യന്‍സ് പ്രൈസ് മണി മോഹന്‍ ബഗാന് സ്വന്തം.

Most Read: അക്രമിനെ കൊല ചെയ്‌തേനെ!! അങ്ങനെ പറഞ്ഞിരുന്നെങ്കില്‍... പക്ഷെ അതുണ്ടായില്ല — അക്തര്‍Most Read: അക്രമിനെ കൊല ചെയ്‌തേനെ!! അങ്ങനെ പറഞ്ഞിരുന്നെങ്കില്‍... പക്ഷെ അതുണ്ടായില്ല — അക്തര്‍

ലീഗ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് വ്യക്തിഗത പ്രൈസ് മണി ഇക്കുറിയില്ല. ഐ ലീഗിന് പുറമെ ഹീറോ സബ് ജൂനിയര്‍ ലീഗ്, ഹീറോ ജൂനിയര്‍ ലീഗ്, ഹീറോ എലൈറ്റ് ലീഗ്, പെണ്‍കുട്ടികളുടെ അണ്ടര്‍ 17 ഖേലോ ഇന്ത്യ ലീഗ് എന്നീ ടൂര്‍ണമെന്റുകളും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദു ചെയ്തിട്ടുണ്ട്. നിലവില്‍ മെയ് 3 വരെയാണ് ഇന്ത്യയില്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: കോലി + രോഹിത് = സച്ചിന്‍ + ദ്രാവിഡോ? ഒരിക്കലുമല്ല! അവര്‍ വേറെ ലെവലെന്ന് മുന്‍ പാക് താരംMost Read: കോലി + രോഹിത് = സച്ചിന്‍ + ദ്രാവിഡോ? ഒരിക്കലുമല്ല! അവര്‍ വേറെ ലെവലെന്ന് മുന്‍ പാക് താരം

Story first published: Tuesday, April 21, 2020, 23:49 [IST]
Other articles published on Apr 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X